*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*
*7. യൂസുഫ് എസ്റ്റസ്*
സെക്സാസിൽ ജനിച്ചു.ക്രിസ്ത്രീയ കുടുംബം. സുവിശേഷകൻ. ഗായകൻ, ടി.വി. ഷോ അവതാരകൻ ,1994-20% കാലയളവിൽ UN മതകാര്യ പ്രതിനിധി.സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചു. മത താരതമ്യ പഠനത്തിൽ മുഴുകി.11611 എഡിയിലിറങ്ങിയ കിംഗ് ജെയിംസിൻ്റെ ബൈബിളും 1953 ലെ റിവൈസ്ഡ് ബൈബിളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് എസ്റ്റസിന് ബോധ്യപ്പെട്ടു.യെശയ്യാ .. 42:8, മത്തായി 24:36 എന്നിവചനങ്ങൾ ഏക ദൈവ വിശ്വാസം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ക്രൈസ്തവ സമുദായം ഏക ദൈവ വിശ്വാസം പ്രായോഗികമായി പുലർത്തുന്നേയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.അദ്ദേഹവും കുടുംബവും ഇസ്ലാമിലേക്ക് വന്നത് അമേരിക്കയിൽ വലിയ ചർച്ചയായി.ഇസ്ലാമിനെ തീവ്രവാദ പ്രസ്ഥാനമാക്കി മുദ്രകുത്തി എസ്റ്റസിനെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനും അദ്ദേഹം അക്കമിട്ട് മറുപടി പറഞ്ഞു. ബൈബിളിൽ ഇരുനൂറു പ്രാവശ്യം വാൾ എന്ന പദപ്രയോഗമുണ്ടെന്ന് എസ്റ്റേറ്റ് പ്രതികരിച്ചു.ഇസ് ലാമിക പ്രബോധന രംഗത്ത് ഐ.ടി സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടുള്ള മത പ്രചരണ ശൈലിയാണ് എസ്റ്റസിൻ്റെത്.പത്തോളം വെബ് സെറ്റ് അദ്ദേഹം തുറന്നു. കർക്കശവും താത്വികവുമായ ആകർഷണീയമല്ലാത്ത ശൈലിക്ക് പകരം സരസമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ മിടുക്ക് പരക്കെ അംഗീകരിക്കപ്പെട്ടു. എസ്റ്റസ് വഴി അമേരിക്കലയിലും പുറത്തും ധാരാളം സത്യാന്വേഷികൾ ഇസ് ലാം ആശ്ശേഷിച്ചിട്ടുണ്ട്.
www.islam tomorrow.com അദ്ദേഹത്തിൻ്റെ ഒരു വെബ് സെറ്റ് ആണ്
Comments
Post a Comment