*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*
*8 മൈക്കൽ വോൾഫ്*
അമേരിക്കയിലെ അറിയപ്പെട്ട മാധ്യമ പ്രവർത്തകൻ, ജൂത-ക്രൈസ്തവ വംശജൻ മതങ്ങളെ കുറിച്ച് അവഗാഹം നേടി.ഇരുപത്തി അഞ്ച് വർഷം എഴുത്ത് രംഗത്ത് സജീവമായിരുന്നു. വർണവിവേചനത്തിനെതിരെ പോരാടി. മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി നിരന്തരം പ്രയത്നച്ചു.പ്ലൂരലിസത്തിൻ്റെ വക്താവായിരുന്നു. ആഫ്രിക്കയിൽ കടുത്ത വർണ വിവേചനം ഉണ്ടായിരുന്നെങ്കിലും മുസ്ലിംകൾക്കിടയിൽ വർണവെറി തീരെ ഉണ്ടായിരുന്നില്ലെന്ന് മൂന്ന് വർഷത്തെ ആഫ്രിക്കൻ ജീവിതാനുഭവത്തിൽ നിന്ന് അദ്ദേഹം നിരീക്ഷിച്ചു.1981ൽ മൊറോയിൽ പര്യടനം നടത്തി.നമസ്ക്കാരത്തിൽ വിവിധ വർണവേഷ ദേശ ഭാഷക്കാർ ഒന്നിച്ച് തോളോടുതോൾ ചേർന്ന് ആരാധിക്കുന്ന കാഴ്ച അദ്ദേഹത്തെ നന്നായി സ്വാധീനിച്ചു.ഇസ്ലാമിൽ പൗരോഹിത്യമില്ലാത്തതിനാൽ ആരും ആരെക്കാളും ഉയർന്ന നോ അധമനാ അല്ലെന്ന് അദ്ദേഹം വിലയിരുത്തി.ഇസ്ലാം സ്ത്രീക്ക് ഉയർന്ന പദവിയാണ് നല്കുന്നതെന്നും പ്ലരലിസത്തേക്കാൾ ഉയർന്ന ആശയധാര ഇസ്ലാമിനുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. The Haj j, Thorsand Roads to mecca തുടങ്ങിയ ധാരാളം പുസ് കങ്ങൾ രചിച്ചു.സെപ്റ്റംബർ 11 ൻ്റെ പശ്ചാത്തലത്തിൽ എഴുതിയ Taking back Islam എന്ന പുസ്തകത്തിന് 2003 ലെ വിൽബർ അവാർഡ് ലഭിച്ചു.Muhammed Lega cy of Prophet എന്ന ഡൊക്യുമെൻ്ററി നാഷണൽ ജിയോഗ്രഫി ചാനലിന് വേണ്ടി അദ്ദേഹം നിർവ്വഹിച്ചു.2001 മാർച്ച് 5 ലെ CNNചാനൽ ഹജ്ജിനെ സംബന്ധിച്ച് അദ്ദേഹവുമായി അഭിമുഖം നടത്തി. നിരവധി ഡോക്യുമെൻ്ററികൾ ചെയ്തു. ഇസ്ലാമിക പ്രബോധന രംഗത്ത് അമേരിക്കയുടെ മുഖമാണ് മൈക്കൽ വോൾ ഇദ്ദേഹത്തിൻ്റെ ശ്രമഫലമായി നിരവധി പേർ ഇസ്ലാമിലേക്ക് കടന്നു വന്നിട്ടുണ്ട്
Comments
Post a Comment