*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*
*5 ലിയോ പോൾസ് വെയിസ്*
പൗരോഹിത്യ ജൂത കുടുംബത്തിൽ ജനിച്ചു. സൈന്യത്തിലും സിനിമയിലും പത്ര രംഗത്തും സേവനമനുഷ്ഠിച്ചു. പല സംസ്കാരങ്ങളെ പറ്റിയും പഠനം നടത്തി. ലോകം ചുറ്റി സഞ്ചരിച്ചു. ഇന്ത്യയിലും താമസിച്ചു.25 വർഷം അറേബ്യൻനാടുകളിൽ ജീവിച്ചു.ഹിബ്രു, അരാമിക് ഭാഷയിൽ അവഗാഹം നേടി. തൗറാത്തിലും തൽമൂദിലും അഗാധജ്ഞാനം നേടി.The Choosen one (ദൈവത്താൽ പ്രത്യേകമായി സ്വർഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വർഗമെന്നും റോയൽ ബ്ലഡുള്ളവരുമെന്ന ജൂത വംശീയ വർഗീയ മനോഭാവത്തിനെതിർ ചേരിയിൽ ചിന്തിച്ചു. സ്വസമുദായത്തിൻ്റെ ആക്രമണ സ്വഭാവത്തെയും എതിർത്തു.ഇസ്ലാമിൻ്റെ മാനവികതയിൽ ആകൃഷ്ടനായി 1926 ൽ ജർമനിയിൽ വെച്ച് ഇസ്ലാം സ്വീകരിച്ചു.മഹാകവി മുഹമ്മദ് ഇഖ്ബാലിൻ്റെയും മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെയും അടുത്ത സുഹൃത്തായിരുന്നു.ഇസ്ലാം ആശ്ലേഷിച്ചശേഷം മുഹമ്മദ് അസദ് എന്ന പേര് സ്വീകരിച്ചു.ബഷീറിൻ്റെ ഓർമകളുടെ അറകളിൽ അസദിനെ പറ്റിയുള്ള വിവരണമുണ്ട്. ഇംഗ്ലീഷിൽ ശ്രദ്ധേയമായ ഖുർആൻ പരിഭാഷ രചിച്ചു.
Road to mecca എന്ന ലോക പ്രശസ്തമായ മറ്റൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.മലയാളത്തിലേക്ക് പരിഭാഷ നിർവ്വഹിച്ചത് എം.എൻ.കാരശ്ശേരിയാണ് IPHപ്രസിദ്ധീകരിച്ചു.
Comments
Post a Comment