Skip to main content

മത രാഷ്ട്ര വാദം

 : എല്ലാ കാര്യങ്ങളിലും വ്യക്തമായ രൂപരേഖകളും മാതൃകയുമുളള ഇസ്ലാമിന്ന് മനുഷ്യജീവിതത്തിലെ മര്‍മപ്രധാനമായ രാഷ്ട്ര സംവിധാനത്തില്‍ മാത്രം മാതൃകയോ വ്യക്തമായ രൂപരേഖയോ ഇല്ലാതെ പോയത് എന്തുകൊണ്ട്? മതത്തിന് ദോഷമല്ലെന്ന് തോന്നുന്ന ഏത് പാര്‍ട്ടികളിലും ചേരാനുളള സ്വാതന്ത്ര്യം ഇസ്ലാം നല്‍കിയത് ശരിയാണോ? വിദ്യാഭ്യാസ, സംസ്കാരിക, മത കാര്യങ്ങളിലെല്ലാം ഖുര്‍ആന്‍, ഹദീസ് പ്രമാണമായംഗീകരിക്കുന്ന പ്രസ്ഥാനപ്രവര്‍ത്തകര്‍ പോലും പര്സപരം ഏറ്റുമുട്ടാനും അഹിതം പ്രവര്‍ത്തിക്കാനും കാരണമാകുന്നത് മേല്‍ പറഞ്ഞ സ്വാതന്ത്ര്യം കൊണ്ടല്ലേ?ഇത് ഇസ്ലാമിന്‍റെ സമ്പൂര്‍ണതക്ക് എതിരല്ലേ?

ഉത്തരം: ഇസ്ലാം ലൌകികമായി എല്ലാ കാര്യവും എങ്ങനെ ചെയ്യണമെന്ന് വ്യക്തമാക്കുന്ന രൂപരേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ റസൂലോ(ﷺ) പറഞ്ഞിട്ടില്ല. ആശുപത്രികള്‍ എവിടെ എങ്ങിനെ സ്ഥാപിക്കണമെന്ന് അല്ലാഹുവോ റസൂലോ(ﷺ) വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയത്തെക്കാള്‍ പ്രധാനമാണല്ലോ ആരോഗ്യത്തിന്‍റെ പ്രശ്നം. ശുദ്ധജല വിതരണം, ഭക്ഷ്യവിതരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏതേത് വിധത്തിലൊക്കെ ഏര്‍പ്പെടുത്തണമെന്ന് ഖുര്‍ആനിലോ ഹദീസിലോ നിര്‍ണയിച്ചിട്ടില്ല. എല്ലാ കാര്യങ്ങളിലും ധര്‍മമേത്, അധര്‍മമേത് എന്ന് വേര്‍തിരിച്ചു പഠിപ്പിച്ചുകൊടുക്കാനാണ് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്.

രാഷ്ട്രീയത്തിലും ധര്‍മാധര്‍മങ്ങള്‍ ഏതൊക്കെയെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍നിന്നും വ്യക്തമായി ഗ്രഹിക്കാം. “വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തുവീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പ് കല്പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പ് കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു.” (വി.ഖു: 4:58) റസൂലി(ﷺ)നോട് അല്ലാഹു കല്പിക്കുന്നു: “നീ തീര്‍പ്പ് കല്പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പ് കല്‍പിക്കുക. നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.” (5:42) “അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച് വിധി കല്പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെവിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപ്പോകരുത്. (5:48). ഖുര്‍ആന്‍ പറയുന്നു: “അവരുടെ കാര്യം തീരുമാനിക്കുന്നത് അവര്‍ തമ്മിലുളള കൂടിയാലോചനയിലൂടെ ആയിരിക്കും” (42:38). ഭരണാധികാരികളുടെയും ഭരണീയരുടെയും ബാധ്യതകള്‍ വ്യക്തമാക്കുന്ന അനേകം ഹദീസുകളുമുണ്ട്.

ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന രീതി ഏതാണെങ്കിലും ജനങ്ങളുടെ അഭിപ്രായം മാനിക്കണമെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഗ്രഹിക്കാം. വിശദാംശങ്ങള്‍ തീരുമാനിക്കേണ്ടത് ഓരോ കാലഘട്ടത്തിലും സമൂഹത്തിന് നേതൃത്വം നല്‍കുന്നവരാണ്. ഇസ്ലാമിക ഭരണാധികാരികള്‍ അല്ലാഹുവിന്‍റെയും റസൂലി(ﷺ)ന്‍റെയും വിധിക്ക് വിരുദ്ധമായി വിധികല്‍പിക്കാന്‍ പാടില്ല എന്ന കാര്യം ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും വ്യക്തമാണ്. കാലിക പ്രശ്നങ്ങളിലെ വിധി അടിസ്ഥാനപ്രമാണങ്ങളില്‍ നിന്ന് നിര്‍ധാരണം ചെയ്യുന്നതിനുളള തത്ത്വങ്ങള്‍ ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്‍മാര്‍ ഗവേഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും രൂപപ്പെടുത്തേണ്ടതാണ്. മൌലികതത്ത്വങ്ങള്‍ വ്യക്തമാക്കുകയും പ്രയോഗവത്കരണം സംബന്ധിച്ച വിശദാംശങ്ങള്‍ മനുഷ്യരുടെ ചിന്തക്കും പഠനത്തിനും വിടുകയും ചെയ്യുന്ന ഇസ്ലാമിന്‍റെ നിലപാട് അപൂര്‍ണതയല്ല, പ്രായോഗികതയാണ്.

ഇസ്ലാം മനുഷ്യരോട് ആവശ്യപ്പെടുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനോ ഭരണം പിടിച്ചെടുക്കാനോ അല്ല. അന്യൂനമായ വിശ്വാസത്താല്‍ പ്രചോദിതരായിക്കൊണ്ട് ജീവിതരംഗങ്ങളില്‍ മുഴുവന്‍ അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിക്കാനാണ്. ഓരോ വ്യക്തിയും കഴിവിന്‍റെ പരമാവധി ധര്‍മനിഷ്ഠ പാലിക്കണം. ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി ഭരണകാര്യങ്ങളിലൊക്കെ അല്ലാഹുവിന്‍റെയും റസൂലി(ﷺ)ന്‍റെയും വിധികള്‍ നടപ്പാക്കിക്കൊണ്ട് തന്‍റെ ധര്‍മം നിറവേറ്റണം. തൊഴിലാളിയായ വിശ്വാസി തന്‍റെ പരിമിതമായ ജീവിതമേഖലയില്‍ ഇസ്ലാമിക നിയമങ്ങള്‍ കഴിയുന്നത്ര പാലിക്കണം. വിശ്വാസികള്‍ക്ക് രാഷ്ട്രീയാധികാരമില്ലാത്ത നാട്ടില്‍ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ കഴിയുന്നത്ര ഇസ്ലാമിനും മുസ്ലിംകള്‍ക്കും അനുഗുണമാക്കിത്തീര്‍ക്കാനോ അതു സാധ്യമല്ലെങ്കില്‍ പ്രതികൂലമല്ലാതാക്കിത്തീര്‍ക്കാനോ ശ്രമിക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഇസ്ലാമിക മനസ്സാക്ഷിയനുസരിച്ച് ഈ ബാധ്യത നിര്‍വഹിക്കുന്ന വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ സാധാരണഗതിയില്‍ സാധ്യതയില്ല. എന്തെങ്കിലും തെറ്റിദ്ധാരണ നിമിത്തം വല്ല അനിഷ്ട സംഭവവും ഉണ്ടായാല്‍ തന്നെ അത് മാനുഷികമായ തെറ്റായി മാത്രമേ ഗണിക്കേണ്ടതുള്ളൂ. സ്വഹാബികളുടെ ജീവിതത്തിലും ഇത്തരം ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അത് ഇസ്ലാമിന്‍റെ അപൂര്‍ണത നിമിത്തമാണെന്ന് അവര്‍ക്കാര്‍ക്കും തോന്നിയിട്ടില്ല.

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...