മതത്തെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുന്ന അല്ലെങ്കിൽ ഏതെങ്കിലും ഇടുങ്ങിയ വൃത്തത്തിൽ തളച്ചിടുന്ന കമ്യൂണിസം, സോഷ്യലിസം, നാഷനലിസം, ഡമോക്രസി തുടങ്ങിയ സിദ്ധാന്തങ്ങൾ സ്വീകരിക്കുന്നതും ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദർശ വാക്യത്തിൻ്റെ ലംഘനമാണ്.(ലാഇലാഹ ഇല്ലല്ലാഹ്- ആദർശം, നിയമം, ജീവിത വ്യവസ്ഥ | മുഹമ്മദ് ഖുത്വ്ബ് പേജ് 129, ഐ.പി.എച്ച്)
ഇനി, ജനാധിപത്യത്തിൻ്റെ കാര്യം ഏറ്റവും വലിയ കുഴപ്പകാരിയാണത്. മുമ്പ് ചിലർ സോഷ്യലിസത്തിൽ വീണുപോയതുപോലെ ഇന്നു ചില പ്രബോധകന്മാർ ഈ കുഴപ്പത്തിൽ അകപ്പെട്ടു പോയിട്ടുണ്ട്.(പേജ് 131)
അവരുടെ ആത്മാർഥതയിൽ എനിക്കു സംശയമില്ല.ജനാധിപത്യം ഇസ്ലാമിനു സഹായകമാവുമെന്ന ധാരണയിൽ അതിലകപ്പെട്ടു പോയതാണവർ ജനാധിപത്യവും ഇസ്ലാമിലെ ശൂറയും തമ്മിൽ പ്രത്യക്ഷത്തിലുള്ള സാമ്യതയാണ് അവരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇസ്ലാമും ജനാധിപത്യവും ഒന്നു തന്നെയാണെന്നന്നോ അല്ലെങ്കിൽ പരസ്പരം സമന്വയിപ്പിക്കാൻ സാധിക്കുന്നതാണെന്നോ അവർ തെറ്റിദ്ധരിച്ചു (പേജ് 131)
ലാഇലാഹ ഇല്ലല്ലാഹ് ആദർശം, നിയമം, ജീവിത വ്യവസ്ഥ, മുഹമ്മദ് ഖുതുബ്, ipH)
Comments
Post a Comment