ഏത് മാർക്സിസ്റ്റ് പാർട്ടിയും ആധാരമാക്കുന്നത് വൈരുദ്ധ്യാതിഷ്ഠിത ഭൗതികതയാണ്.ഈശ്വരവിശ്വാസം ആവശ്യമില്ലെന്നാണ് ആദർശനത്തിൻ്റെ കണ്ടെത്തൽ. അതിനു വേണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. അതിനാൽ അതിലെ അംഗങ്ങൾ മതവിശ്വാസികളാവരുത് (ചിന്ത ജൂൺ 2004) വി.എസ് അച്യുതാനന്ദൻ
ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി നെതർലാന്റ് സർക്കാറിൽ നിന്നും 16 കോടി രൂപ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഭാവന സ്വീകരിച്ച കാര്യ എം.എൻ. വിജയൻ മാഷിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത പരിഷത്ത് പ്രസിഡണ്ട് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമ്മതിക്കേണ്ടിവന്നതിനെ തുടർന്ന് മാനനഷ്ടക്കേസ് തള്ളിപ്പോയി. (വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി, WTO quit Education quit India ) ഫോൺ 8547146191
ബദാണുക്കളും അറേബ്യയിലെ പട്ടണവാസികളും തമ്മിലുള്ള സംഘട്ടനങ്ങൾ, അബിസീനിയക്കാരിൽ നിന്ന് അറേബ്യൻ ഉപദ്വീപ് വിമോചിപ്പിക്കുന്നതിനുള്ള അറേബ്യൻ ദേശീയേ ധം, ദീർഘമായി മുടങ്ങിക്കിടക്കുന്ന വാണിജ്യ മാർഗങ്ങൾ പിടിച്ചെടുക്കാനുള്ള ത്വര എന്നിവയാണ് ഇസ്ലാമിന്റെ ആവിർഭാവത്തിലേക്ക് നയിച്ച കാര്യങ്ങൾ ( മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത്, സീതാറം യെച്ചൂരി പേജ് 193, ചിന്ത പബ്ലിഷേഴ്സ് )
എല്ലാ മതങ്ങളും മനുഷ്യരുടെ ദൈനം ദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഭ്രമാത്മക പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. ( യെച്ചൂരി പേജ് 191)
ജ്ഞാനോദയ ജന്യമായ മുഖ്യധാരാ പാശ്ചാത്യ ആധുനികതയുടെ ഏറ്റവും യാന്ത്രികവും വൈപരീത്യകലുഷവുമായ പ്രത്യയ ശാസ്ത്ര തടവറയിൽ പെട്ടു പോയതാണ് ഹമീദ് ചേന്ദമംഗലൂരിന്റെ പ്രശ്നം. മതങ്ങളുടെ ജനകീയവും സാമൂഹ്യ ശാസ്ത്രപരവും നൈതികവുമായ അടിത്തറകൾ പരിശോധിക്കാതെ അവയെല്ലാം അന്ധവിശ്വാസങ്ങളും അപകടങ്ങളുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള മുഖ്യധാരാ പാശ്ചാത്യ ആധ്യനികതയുടെ ഇടുങ്ങിയെ വൈപരീത്യ - പദാർത്ഥവാദ യുക്തികളുടെ വിനാശകാമിത്വം ചിന്തിക്കുന്ന മസ്തിഷ്കങ്ങളെല്ലാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന കാലമാണിത്. സകല അപമാനവീകരണങ്ങൾക്കും മുതലാളിത്ത ഭീകരതകൾക്കും സോഷ്യലിസ്റ്റ് ദൗത്യ പരാജയങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചതും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും ഈ കൂടോത്രമാണത്രേ.
മതനിരപേക്ഷവാദികളിൽ മിക്കവരും മതത്തെ തള്ളിക്കളഞ്ഞ് മനുഷ്യനെ ഒരു റാഷണൽ അനിമൽ ആക്കിമാറ്റാനാണ് ശ്രമിക്കുന്നത്.
എല്ലാറ്റിനെയും തൊലിച്ച് തൊലിച്ച് ശൂന്യതയിലെത്തിക്കുന്ന ഡീ കൺസ്ട്രേഷൻ സിദ്ധാന്തങ്ങൾ മടുത്ത്സഹസ്രാബ്ദങ്ങളായി മതങ്ങൾ ഉണ്ടാക്കിവെച്ച മൂല്യപ്പാറകളെ ( റോക്സ് ഓഫ് വാല്യൂ )സൗന്ദര്യശാസ്ത്രം.ഗൗരവത്തോടെ പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു.ഇടതുപക്ഷ ബുദ്ധിജീവിയായി ചമയാൻ വേണ്ടി അന്ധമായ മതവിരുദ്ധ പ്രകടിപ്പിക്കുന്നവർ പുരോഗമന പക്ഷത്തല്ല കൊളോണിയൽ അടിമകളുടെ പക്ഷത്താണെന്ന് പറയേണ്ടിവരും.
(ഒരു വിശ്വാസിയുടെ മതേതര ചിന്തകൾ കെ.പി.രാമനുണ്ണി
Comments
Post a Comment