സോഷ്യലിസ്റ്റ് വ്യവസ്ഥ മതത്തിന്റെ എല്ലാ അംശങ്ങളും തുടച്ചു മാറ്റണമെന്ന് വാദിച്ച ദൂറിങ്ങുമായി നടത്തിയ സംവാദത്തിൽ എംഗൾസ് പറയുന്നു. മതം സ്വാഭാവിക മരണം അടയുന്നത് വരെ കാത്തിരിക്കാൻ ദൂറിങ്ങിനു കഴിയുന്നില്ല. മതത്തെ അക്രമിക്കാനും അതിന് രക്തസാക്ഷി പരിവേഷം നൽകാനും അതു വഴി അതിന്റെ ജീവിതം നീട്ടിക്കൊടുക്കാനും അദ്ദേഹം തന്റെ ഭാവി സൈന്യത്തെ പ്രേരിപ്പിക്കുന്നു (മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത്, സീതാറാം യെച്ചൂരി. പേജ് 195 ചിന്ത പബ്ലിഷേഴ്സ് ) വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം പരിപൂർണമായും നിരീശ്വരവാദ പരമാണ്. ക്രിയാത്മകമായി തന്നെ എല്ലാ മതങ്ങൾക്കും എതിരാണ് (മതത്തെ പറ്റി ലെനിൻ പേജ് 131) നാം ദൈവവുമായി മല്ലിടും അത്യുന്നത സ്വർഗത്തിൽ വെച്ച് അവന നാം കീഴടക്കും അവൻ അഭയം തേടുന്നിടത്തെല്ലാം ചെന്ന് നാംഅവനെ ശാശ്വതമായി നിഗ്രഹിക്കും (ഇന്ത്യൻ നിരീശ്വരവാദം, ചിന്ത 2006 പേജ് 6) മാർക്സിസിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. ഇത് തർക്കമറ്റ കാര്യമാണ്. നാം മതത്തോട് ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം മതത്തിന്റെ സാമൂഹ്യേവേരുകൾ പിഴുതുകളുയാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശ്യം (ഇ എം.എസ് സാംസ്കാകാരിക വിപ്ലവം മതം,...