സോഷ്യലിസ്റ്റ് വ്യവസ്ഥ മതത്തിന്റെ എല്ലാ അംശങ്ങളും തുടച്ചു മാറ്റണമെന്ന് വാദിച്ച ദൂറിങ്ങുമായി നടത്തിയ സംവാദത്തിൽ എംഗൾസ് പറയുന്നു. മതം സ്വാഭാവിക മരണം അടയുന്നത് വരെ കാത്തിരിക്കാൻ ദൂറിങ്ങിനു കഴിയുന്നില്ല. മതത്തെ അക്രമിക്കാനും അതിന് രക്തസാക്ഷി പരിവേഷം നൽകാനും അതു വഴി അതിന്റെ ജീവിതം നീട്ടിക്കൊടുക്കാനും അദ്ദേഹം തന്റെ ഭാവി സൈന്യത്തെ പ്രേരിപ്പിക്കുന്നു (മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത്, സീതാറാം യെച്ചൂരി. പേജ് 195 ചിന്ത പബ്ലിഷേഴ്സ് )
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം പരിപൂർണമായും നിരീശ്വരവാദ പരമാണ്. ക്രിയാത്മകമായി തന്നെ എല്ലാ മതങ്ങൾക്കും എതിരാണ് (മതത്തെ പറ്റി ലെനിൻ പേജ് 131)
നാം ദൈവവുമായി മല്ലിടും അത്യുന്നത സ്വർഗത്തിൽ വെച്ച് അവന നാം കീഴടക്കും അവൻ അഭയം തേടുന്നിടത്തെല്ലാം ചെന്ന് നാംഅവനെ ശാശ്വതമായി നിഗ്രഹിക്കും (ഇന്ത്യൻ നിരീശ്വരവാദം, ചിന്ത 2006 പേജ് 6)
മാർക്സിസിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. ഇത് തർക്കമറ്റ കാര്യമാണ്. നാം മതത്തോട് ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം മതത്തിന്റെ സാമൂഹ്യേവേരുകൾ പിഴുതുകളുയാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശ്യം (ഇ എം.എസ് സാംസ്കാകാരിക വിപ്ലവം മതം, മാർക്സിസം ചിന്ത പബ്ലിക്കേഷൻസ് പേജ് 59)
ബൂർഷ്വാ എന്ന് മുദ്രകുത്തി രാജകുടുംബവും പ്രഭുകുടുംബവുമായി ബന്ധമുണ്ടായിരുന്ന അനേകരെ കൊന്നൊടുക്കിയ കൂട്ടത്തിൽ തന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുമെന്ന് തോന്നിയ കമ്യൂണിസ്റ്റുകാരെയടക്കം അനേകം സാധാരണക്കാരെയും സ്റ്റാലിൻ വകവരുത്തി. കൊല്ലപ്പെട്ടവരുടെ എണ്ണം ഏതാണ്ട് ഒരു കോടിയോളം വരും. ഒളിച്ചോടിയ ഉന്നത കമ്യൂണിസ്റ്റ് നേതാവ് ട്രോട്‌സ്‌കി മറുനാട്ടിൽ വെച്ച് പോലും കൊല്ലപ്പെട്ടു. (മതം മാർക്സിസം മന:ശാസ്ത്രം ഡോ.വി.ജോർജ്ജ് മാത്യു കാലിക്കറ്റ് യൂണിവേഴ്സിസിറ്റി പേജ് 43 )
മതത്തെ സൃഷ്ടിച്ച സാഹചര്യം ഇല്ലാതാവുമ്പോൾ മാത്രമേ മതം ഇല്ലാതാവൂ (ഇ എം.എസ്. മത നിരപേക്ഷത ഇന്ത്യൻ അവസ്ഥയിൽ പേജ് 169)
ആധ്യാത്മിക വീക്ഷണത്തിനെതിരെ സമരം നടത്താൻ ഓരോ പാർട്ടി മെമ്പർക്കും ബാധ്യതയുണ്ട്. നിരക്ഷരരായ പാമരന്മാരെ വിവരമുള്ളവരാക്കാൻ ശ്രമിക്കുന്നതിലൂടെ ആത്മീയവാദത്തെ പരാജയപ്പെടുത്താം. മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങൾക്കെരാണ് സമരം എന്ന മാർക്സിന്റെ സുപ്രധാന വാചകം ആവർത്തിക്കട്ടെ (ഇ എം.എസ്. ദേശാഭിമാനി 10 - 10 -1980)
കമ്യൂണിസം മതം സംസ്കാരം ചരിത്രം അന്വേഷണ പഠനങ്ങൾ 2
സാമ്പത്തിക വികസന രംഗത്തെ മാവോയുടെ പരാജയം, വിശേഷിച്ച് മുന്നോട്ടുള്ള കുതിച്ചു ചാട്ടത്തിൽ (ദി ഗ്രേറ്റ് ലീപ് ഫോർവേർഡ്) പറ്റിയ മാരകമായ വീഴ്ച മുതലാളിത്ത സഹകരണത്തിന്റെ വക്താക്കൾക്ക് ഒരവസരം നൽകി. തുടർന്ന് ലോകമെമ്പാടും നിലനിൽക്കുന്ന സോഷ്യലിസത്തിനു നേരിട്ട പ്രതിസന്ധിയും ഏക ധ്രുവ ലോകത്തിന്റെ വികാസവും ബഹുരാഷ്ട്ര കുത്തകകളുടെ സഹകരണത്തിനു വഴി തെളിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ചൈന ഇന്ത്യയോട് മത്സരിക്കുകയാണ്. ഗാട്ട് കരാറിന്റെ കാര്യത്തിൽ ഇന്ത്യയിലുണ്ടായിരുന്ന സംശയങ്ങൾ പോലും ചൈനയിലുണ്ടായില്ലല്ലോ സമ്പന്നനായ അമേരിക്കക്കാരൻ ക്രമേണ ചൈനയുടെ മാതൃകാ പുരുഷനാവുകയാണ്. (പുതിയ ചൈനയിൽ സച്ചിദാനന്ദൻ പേജ് 345, 346, ലോക രാഷ്ട്രങ്ങൾ ഡി.സി.ബുക്സ് )
മതം ഉപേക്ഷിച്ച് മാർക്സിസത്തെ പുൽകിയ മുസ്ലിം നാമധാരികളിൽ ഏറ്റവും ശ്രദ്ധേയനാണ് കെ. ഇ എൻ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന ഫറൂഖ്കോളേജ് മലയാളം അധ്യാപകൻ കൂടിയായിരുന്ന കുഞ്ഞഹമ്മദ്, മതത്തെ പൂർണമായും ഒഴിവാക്കിയാണ് കറകളഞ്ഞ ഒറിജിനൽ കമ്യൂണിസ്റ്റായി അദ്ദേഹം മാറിയത്.
മതമൂല്യങ്ങളെ ആക്രമിക്കപ്പെടേണ്ടതുണ്ടെന്ന ബോധ്യത്തിൽ ഞാനെത്തി. മതത്തിന്റെ പ്രപഞ്ചകാഴ്ചപ്പാടിനോടും പാപ പുണ്യസങ്കല്പത്തോടും പൂർണമായും വിട്ടൊഴിഞ്ഞ ആളാണ് ഞാൻ. ഭൗതികവാദ പരമായ നിലപാട് സ്വീകരിച്ച് കഴിഞ്ഞാൽ മതത്തിന്റെ അടിസ്ഥാന ലോകത്തുനിന്നും സൈദ്ധാന്തിക ലോകത്തു നിന്നും നമ്മൾ വേറയാകും. എന്നെ സംബന്ധിച്ച് ഞാൻ മതത്തിന്റെ സൈദ്ധാന്തികവും അടിസ്ഥാന പരവുമായ ലോകത്തിന് പുറത്താണ് . കേരളത്തിൽ സമ്പൂർണ മതരഹിതനായി തത്ത്വത്തിലും പ്രയോഗത്തിലും മാത്രമല്ല, അനുഭൂതിയിലും ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരിൽ ഒരാളാണ് ഞാനെന്ന് അഭിമാനത്തോടെ പറയാനാകും. മതരഹിതനായി ജീവിക്കാൻ കഴിയുന്നത് കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ളവരുടെ നിരന്തര ആശയ രാഷ്ട്രീയ പ്രവർത്തനത്തിന്റെയും സാമൂഹിക പ്രവർത്തനത്തിന്റെയും പശ്ചാത്തലത്തിലാണ്. എനിക്ക് മതം സാന്ത്വനമല്ല. മതരഹിതമായ അനുഭൂതി എനിക്കുണ്ട് ' (കെ.ഇ.എൻ. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 ഏപ്രിൽ 29 - മെയ് 5 )
Comments
Post a Comment