Skip to main content

മാർക്സ്റ്റ് പാർട്ടി

 ത്രിപുരയിലെ സമർ ആചാർജി എന്ന cpim നേതാവ് 70 ലക്ഷം രൂപ വിരിച്ച കിടക്കയിൽ കിടക്കുന്ന വീഡിയോ ചിത്രം ത്രിപുരയിലെ പ്രാദേശിക ചാനൽ പുറത്ത് വിട്ടു. (മാധ്യമം 2013 നവമ്പർ 4)

1930 മുതൽ ഗ്രേറ്റ് പർജ് ( മഹാ ശുദ്ധീകരണം) സ്റ്റാലിൻ റഷ്യയിൽ നടപ്പിലാക്കി. ഒരു കോടിയോളം മനുഷ്യർ കൊല്ലപ്പെട്ടു. സ്റ്റാലിന്റെ കല്പനപ്രകാരം 1940 ൽ ട്രോട്സ്കി കൊല്ലപ്പെട്ടു റാമോൻ മെർക്കാ ദെർ ice Axe കൊണ്ട് തലക്കടിച്ചാണ് ട്രോട്സ്കിയെ വകവരുത്തിയത്.

രാഷ്ട്രീയമായി ജീവിതകാലം മുഴുവൻ എന്റെ ജന്മനാട്ടിലെ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായിരിക്കുകയും കുറച്ചു വർഷമെങ്കിലും വിപ്ലവോന്മുഖ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഒരാൾ എന്ന നിലയ്ക്ക് പ്രാഥമികമായും വിശ്വാസികളുടെ രാജ്യമായ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയെ സംബോധന ചെയ്യുന്നതിൽ ഇന്ത്യൻ മാർക്സ്റ്റുകൾ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. (വരൂ, ഈ തെരുവുകളിലെ രക്തം കാണൂ. സച്ചിദാനന്ദൻ ഒലീവ് ബുക്സ് പേജ് 9, 10)

ടിയാനൻമെൻസ്ക്വയർ

1989 ജൂൺ 4 ന് ബീജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ ദിവസങ്ങളോളമായി സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ പട്ടാളം അക്രമിച്ചു. ടാങ്കുകളുമായി സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടായിരത്തോളം പേർ മരിച്ചു. 1987 ൽ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തോട് മൃദുല സമീപനം സ്വീകരിച്ച കമ്യൂണിസ്റ് അധ്യക്ഷൻ ഫുയാേവോ ബോങ്ങിന്റെ മരണമാണ് സമരത്തിന് പ്രേരകം. പത്ത് ലക്ഷത്തോളം പേർ സ്ക്വയറിൽ തടിച്ചു കൂടി. ടാങ്കുകൾ ഉപയോഗിച്ച് സമരം ചൈനാ സർക്കാർ അടിച്ചമർത്തി. (ലോക രാഷ്ട്രങ്ങൾ, vol. 1 പേജ് 333 d c b )

ആത്മീയ വിശ്വാസ സംഘങ്ങളെ ചൈന സർക്കാർ കഠിനമായി അടിച്ചമർത്തുന്നു (പേജ് 337)

സെക്കുലർ എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റുകൾക്കുതന്നെയും വർഗീയത വർജ്ജ്യമായിട്ടില്ല. (വേട്ടക്കാരന്യം വിരുന്നുകാരനും ആനന്ദ്. പേജ് 320 d c b)

കമ്യൂണിസം, മതം, സംസ്കാരം, ചരിത്രം അന്വേഷണ പഠനങ്ങൾ 6 മാർക്സ്, എംഗൾസ് , ലെനിൻ തുടങ്ങിയ കമ്യൂണിസ്റ്റ് ആചാര്യന്മാർ മുതൽ യെച്ചൂരി അടക്കമുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെല്ലാം മതത്തെ നിശിതമായി വിമർശിച്ചിട്ടുണ്ട്. മതത്തിന്റെ എതിർചേരിയിലാണ് അവർ എക്കാലത്തും നിലകൊണ്ടത്. പരിണാമ വാദം ശാസ്ത്രമെന്ന് സമർത്ഥിക്കാൻ കമ്യൂണിസ്റ്റു പാർട്ടിയേക്കാൾ പ്രയത്നിച്ച പ്രസ്ഥാനം വേറെയില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം സ്ഥാപിക്കാൻ ഡാർവിന്റെ പരിണാമവാദത്തെ മതത്തിനെതിരെയുള്ള വടിയായി കമ്യൂണിസ്റ്റു പാർട്ടി ഇന്നും ഉപയോഗപ്പെടുത്തുന്നു. പരിണാമ വാദം മ്യൂസിയത്തിൽ അടക്കപ്പെട്ട കാലത്ത് പോലും ഡാർവിന സത്തെ ഇന്നും പ്രചരിപ്പിക്കുന്നത് കമ്യൂണിസം മാത്രമാണ്. കമ്യൂണിസം എത്രമേൽ മത വിരുദ്ധമാണെന്ന പച്ചയായ വസ്തുതയ്ക്ക് പാർട്ടി ആചാര്യന്മാരുടെ നിരവധി ഗ്രന്ഥങ്ങൾ മതിയായ തെളിവാണ്. സി.പി.ഐ.എം പൊളിറ്റിക് ബ്രൂറോ അംഗവും ദേശീയ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത് എന്ന പുസ്തകത്തിലൂടെ നമുക്ക് ഇന്നത്തെ അന്വേഷണ പഠനം നടത്താം. *റോമാ സാമ്രാജ്യത്തിന്റെ ജീർണത കുറിക്കുന്ന ബഹുജന കലാപങ്ങളിൽ നിന്നാണ് ക്രൈസ്തവ മതം ആവിർഭവിച്ചത്. ഇസ്ലാമിന്റെ ആവിർഭാവത്തിനും ഇത്തരമൊരു പശ്ചാത്തലം മാർക്സും എംഗൾസും ദർശിക്കുന്നു*. (മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത് - സീതാറാം യെച്ചൂരി, ചിന്ത പബ്ലിഷേഴ്സ്, പേജ് 193) ഇസ്ലാം ഒരു നിർമിത മതമല്ല. ദേശ ഭാഷ, വർഗ വർണ ഭേദമൊന്നും ഇസ്ലാമിലില്ല. ദൈവപ്രോക്ത സന്ദേശങ്ങളുടെ ആശയധാരയാണ് ഇസ്ലാം. ഇസ്ലാം എവിടെയും സാമ്രാജ്യം സ്ഥാപിച്ചിട്ടുമില്ല.എന്നിട്ടും യെച്ചൂരി കല്ല് വെച്ച നുണകളാണ് ഇസ്ലാമിന്റെ പേരിൽ വരവ് വെക്കുന്നത്. *ബദാണുകളും അറേബ്യയിലെ പട്ടണവാസികളും തമ്മിലുള്ള സംഘട്ടനങ്ങൾ, അബിസീനിയക്കാരിൽ അറേബ്യൻ ഉപദ്വീപ് മോചിപ്പിക്കുന്നതിനുള്ള അറേബ്യൻ ദേശീയ ബോധം, ദീർഘമായി മുടങ്ങിക്കിടക്കുന്ന വാണിജ്യ മാർഗങ്ങൾ പിടിച്ചെടുക്കാനുള്ള ത്വര എന്നിവയാണ് ഇസ്ലാമിന്റെ ആവിർഭാവത്തിലേക്ക് നയിച്ച കാര്യങ്ങൾ*. (മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത്, സീതാറാം യെച്ചൂരി, പേജ് 193, ചിന്ത പബ്ലിഷേഴ്സ് ) അറേബ്യൻ നാഗരികതയും അധികാരവും ദേശീയ വികാരവും വാണിജ്യ മാർഗങ്ങളുടെ തടസ്സ നീക്കവും ഇസ്ലാം സ്ഥാപിക്കാൻ കാരണമായി എന്ന പരാമർശം ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നതിനുള്ള ഉത്തമ തെളിവാണ്. അല്ലെങ്കിൽ കല്പിത കഥകൾ നിർമ്മിച്ച് ഇസ്ലാമിനെ ഒരു പ്രാദേശിക ഗോത്ര മതമായി ചുരുക്കി കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ്. പാശ്ചാത്യസാമ്രാജ്യത്വം പടച്ചുവിട്ട ഇത്തരം അപസർപ്പകഥകൾ തൊള്ള തൊട്ടാതെ വിഴുങ്ങാനും വിശ്വസിക്കാനും കമ്യൂണിസ്റ്റു ആചാര്യന്മാരും മത്സരിക്കുന്നത് കാണാം. മുഹമ്മദ് നബിയെ പറ്റി പരാമർശിക്കുന്ന ചില ചരിത്ര ഗ്രന്ഥങ്ങളിൽ മാത്രമല്ല നിഘണ്ടുവിൽ പോലും ഇസ്‌ലാം മതസ്ഥാപകൻ എന്ന പരികല്പന കാണാൻ കഴിയും. എന്നാൽ അവിടെ നിന്ന് എത്രയോ ദൂരം മുന്നോട്ട് പോയി അറേബ്യൻ ദേശീയതയ്ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ഗോത്ര മതമാണെന്നും സാമ്രാജ്യത്വ താല്പര്യങ്ങളാണ് മതമായി രൂപപ്പെട്ടതെന്നും കമ്യൂണിസം ഇസ്ലാമിനെതിരെ ആരോപിക്കുന്നു. ആറാം നൂറ്റാണ്ടിലെ വരട്ടുവാദ തത്വങ്ങളല്ല ശാസ്ത്രബോധമാണ് ലോകത്തിനാവശ്യമെന്ന് കമ്യൂണിസ്റ്റു സൈദ്ധാന്തികർ ആവർത്തിക്കുന്നു. ശാസ്ത്രത്തിന്റെ അട്ടിപ്പേറ് തങ്ങൾക്കാണെന്നും മതങ്ങൾ വിശേഷിച്ച് ഇസ്ലാം പ്രാകൃതവും ഈ നൂറ്റാണ്ടിന് ഒട്ടും അനുയോജ്യമല്ലാത്തതുമാണെന്നാണ് പറഞ്ഞു വരുന്നത്. മുഹമ്മദ് നബി (സ) യുടെ ഉറ്റബന്ധുക്കളായ അബൂജഹലും അബൂലഹബും അടക്കമുള്ള പ്രമാണിമാർ ഇസ്ലാമിന്റെ എതിർചേരിയിലായിരുന്നു നില കൊണ്ടിരുന്നത്. മുഹമ്മദ് നബി സാമ്രാജ്യം സ്ഥാപിക്കാനും അറേബ്യൻ ദേശീയതയ്ക്ക് വേണ്ടിയുമാണ് ഇസ്ലാം പ്രബോധനം ചെയ്തിരുന്നതെങ്കിൽ ഇസ്ലാം സ്വീകരിക്കുന്ന ഒന്നാമത്തെ ആളുകൾ നബിയുടെ ബന്ധുക്കളായ ഈ പ്രമാണിമാരാകുമായിരുന്നു. ഭാഷ ദേശ വംശ വർഗ ഉച്ചനീചത്വത്തെ കട പുഴക്കിയ ഇസ്ലാം, ഒരു മനുഷ്യ പ്രതിനിധാന പ്രസ്ഥാനമായി അടിസ്ഥാന വർഗത്തെയും പാവപ്പെട്ടവരുടെയും മോചന അഭയ കേന്ദ്രമായി നിലകൊണ്ടത് കൊണ്ടാണ് യാസറും അമ്മാറും ബിലാലുമെല്ലാം ഇസ്ലാമിനെ പരിരംഭണം ചെയ്തിരുന്നത്. വർണവെറിയും ദേശീയ ഭ്രാന്തും ബാധിച്ച പ്രമാണിമാർ ഇസ്ലാമിലേക്ക് കടന്ന് വരാതിരിക്കാനുള്ള കാരണം ഇത്തരം അസ് പ്രശ്യതകളും ധാർഷ്ട്യവും കൊണ്ടാണ് എന്ന് കാണാം. എന്നിട്ടും കമ്യൂണിസം പറയുന്നു ഇസ്ലാം ഗോത്ര മതമാണ്. ദേശീയ മതമാണെന്ന്. ചരിത്രബോധം തീരെ ഇല്ലാത്തവരെ പോലെയാണ് ഇസ്ലാമിക വിഷയത്തിൽ കമ്യൂണിസ്റ്റു ആചാര്യന്മാർ പെരുമാറുന്നത്. ഇസ്ലാമിനെ ഒരു പ്രദേശിക ഗോത്ര മതമായി ചുരുക്കി കെട്ടാനാണ് അവരുടെ കൊണ്ട് പിടിച്ച ശ്രമം ആറാം നൂറ്റാണ്ടിലെ ഗോത്ര മതമെന്ന് കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കളും ഇടയ്ക്കിടെ അഭിസംബോധന ചെയ്യുന്നത് ഒട്ടും യാദൃശ്ചികമല്ല എന്ന് വേണം മനസ്സിലാക്കാൻ

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...