വിശ്രമരഹതമായ നിരീശ്വരവാദ പ്രചരണത്തെയും വിശ്രമമമില്ലാത്ത നിരീശ്വര സമരത്തെയും പറ്റി 1922 ൽ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. നിരീശ്വരവാദ സാഹിത്യത്തെ എല്ലാ ഭാഷകളിലേക്കും തർജമ ചെയ്യണം. പതിനെട്ടാം നൂറ്റാണ്ടിലെ അവസാന കാലത്തെ ഊർജസ്വലമായ നിരീശ്വരവാദ സാഹിത്യങ്ങളെ തർജമ ചെയ്യാനും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും എംഗൾസ് സമകാലീന തൊഴിലാളി വർഗ നേതാക്കളെ ഉപദേശിച്ചു. ബഹുജനങ്ങൾക് വിവിധ രൂപത്തിലുള്ള നിരീശ്വരവാദ പ്രചരണ സാഹിര്യം കൊടുക്കേണ്ടത് , അവർക്ക് താൽപര്യമുണ്ടാകാനും അവരെ മതപരമായ മയക്കത്തിൽ നിന്നുണർത്താനും അവരെ വിവിധ കോണുകളിൽ നിന്ന് വിഭിന്ന രീതിയിൽ ഇക്കാ നും അവരെ സമീപിക്കേണ്ടതുണ്ട് ( ദേബി പ്രസാദ് ചതോപാധ്യായ, ഇന്ത്യൻ നിരീശ്വരവാദ, പുറം. 282,283)നമ്മുടെ പരിപാടിപരിപൂർണ്ണമായും ശാസ്ത്രീയമായ പ്രത്യേകിച്ചും ഭൗതികവാദ പരമായ ലോക വീക്ഷണത്തിൽ അധിഷ്ഠിതമാണ്. മതത്തിന്റെ ചരിത്രപരവും സാമ്പത്തികവുമായ മൂടൽമഞ്ഞുകൾ സൃഷ്ടിക്കുവാനുള്ള കഴിവ് നമ്മുടെ പരിപാടിയിൽ വിശദീകരിക്കപ്പെടേണ്ടതുണ്ട്.അവശ്യമായും നിരീശ്വരവാദത്തിന്റെ പ്രചരണം നമ്മുടെ പ്രസിദ്ധീകരണങ്ങളിലുണ്ടാകും (മതത്തെപ്പറ്റി പുറം 127)
മതം ചെയ്യുന്ന മറ്റൊരു നാശം അത് മനുഷ്യ സാഹോദര്യത്തെയും മൈത്രിയെയും ഭഞ്ജിച്ച് വർഗീയ കലഹങ്ങളും പരസ്പര വൈര്യങ്ങളും വർധിപ്പിക്കുന്നു എന്നുള്ളതാണ്. മതം നിലനിൽക്കുന്നിടത്തോളം കാലം സമുദായം അതൊരു ഭൂഖണ്ഡത്തിൽ തന്നെ നിൽക്കുകയും പരസ്പരം പൊരുതി നശിക്കുകയും ചെയ്യുമെന്നുള്ളതിനു സംശയമില്ല. ഇന്ത്യയി ലെന്നല്ല, കേരളത്തിലും മതം ഉണ്ടാക്കിയിട്ടുള്ളതും ഉണ്ടാക്കുന്നതുമായ വർഗീയ ലഹളകൾ അനവധിയാണ്. നാട്ടിൽ സ്വൈര്യമായി കഴിഞ്ഞുകൂടുന്ന സമുദായങ്ങളെ തമ്മിലടിപ്പിക്കുവാൻ മതം പലപ്പോഴും പ്രേരകമായിത്തീരുന്നു.
(കേരള നവോത്ഥാനം. പി ഗോവിന്ദപ്പിള്ള , പേജ് 204, ചിന്ത പബ്ലിഷേഴ്സ് )
കമ്യൂണിസം, മതം, സമൂഹം സംസ്കാരം, ചരിത്രം അന്വേഷണ പഠനങ്ങൾ 22
സഞ്ചരിക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയാണ് പി.ജി എന്ന് കമ്യൂണിസ്റ്റു എഴുത്തുകാർ വിശേഷിപ്പിച്ചിട്ടുണ്ട് (ഒരേ ഒരു പിജി ) വിശേഷണങ്ങൾ കൊട്ടക്കണക്കിന് ഉണ്ടായിട്ട് എന്ത് കാര്യം മതത്തെ സംബന്ധിച്ച് ഇദ്ദേഹം നടത്തുന്ന വിശകലനം തീർത്തും അസംബന്ധമാണ്. മതം സംഘർഷമാണ് , ശാസ്ത്ര വിരുദ്ധമാണ്, അപരിഷ്കൃതമാണ്, ചൂഷണോപാതിയാണ് എന്നൊക്കെ സമർത്ഥിക്കാനാണ് തന്റെ ധിഷണയെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.
ഒറ്റപെട്ട ചില സംഭവങ്ങളെയോ ചില മത നേതാക്കളുടെ ദുഷ് ചെയ്തികളെയോ ഉദാഹരിച്ചു കൊണ്ടാണ് എല്ലാ മതവും അപകടമാണെന്ന് ഇദ്ദേഹം വിധിക്കുന്നത്.
ഡാർവിൻ, വോൾട്ടയർ , ബ്രാഡ് ലോ , ഇംഗർസോൾ, പെയിൻ മുതലായ സ്വതന്ത്ര ചിന്തകരോട് ക്രിസ്തുവിന്റെ അനുയായികൾ അനുവർത്തിച്ചു വന്ന നയവും രീതിയും എത്രയോ പൈശാചികമായിരുന്നു. മതപരമായ അഭിപ്രായങ്ങൾക്കും വിശ്വാസങ്ങൾക്കും വിപരീതമായി നടക്കുകയും എഴുതുകയും പറയുകയും ചെയ്ത നമ്മുടെ ചില സ്വതന്ത്ര ചിന്തകന്മാർക്കും മതപക്ഷപാതികളിലും പുരോഹിതന്മാരിലും നിന്നു ലഭിച്ചിട്ടുള്ള ഉപദ്രവങ്ങൾ ചില്ലറയല്ല. പന്തിഭോജന വിലക്കുകളും സമുദായഭ്രഷ്ടുകളും ദേവാല വിലക്കുകളും മറ്റു ഉപദ്രവകരങ്ങളായ പ്രവൃത്തികളും എത്രയെത്ര ഈ കേരളത്തിൽ തന്നെ നടന്നിരിക്കുന്നു. ഇന്നും നടന്നു കൊണ്ടിരിക്കുന്നു. ജാതിവ്യവസ്ഥയ്ക്കെതിരെ പ്രവർത്തിച്ച ധീരനായ സഹോദരൻ അയ്യപ്പൻ, മാമൂൽ പ്രിയ മത ഭക്തരിൽ നിന്നും സഹിക്കേണ്ടി വന്ന ഉപദ്രവങ്ങളും കഷ്ട നഷ്ടങ്ങളും എത്രയെന്ന് കേരളീയരായ ഏവർക്കു അറിയാവുന്നതാണല്ലോ. ബൈബിളിലെ ശാസ്ത്ര വിരുദ്ധതയെയും അയുക്തിയെയും എതിർത്ത് "സംശയനിവർത്തി " എന്ന പുസ്തകം എഴുതിയ ലോനൻ ആലപ്പാടിന് കത്തോലിക്കാ കാരിൽ നിന്ന് അനുഭവിക്കേണ്ടി വന്ന വിഷമതകളും നഷ്ടങ്ങളും എത്ര ദുസ്സഹമായിരുന്നു. തനിക്കു തോന്നിയ അഭിപ്രായം തുറന്നു പറഞ്ഞു പോയ കുറ്റം ചുമത്തി ആ ധീരനായ യുക്തിവാദിയെ മഹറോൺ ചൊല്ലി പുറത്താക്കുകയും അധ്യാപക വൃത്തിയിൽ നിന്ന് നിഷ്കാസനം ചെയ്യുകയുമാണുണ്ടായത്. ഇങ്ങനെ തലമുറയായി മതം പണ്ഡിതന്മാരായ ശാസ്ത്രജ്ഞന്മാരോടും സ്വതന്ത്ര ചിന്തകരോടും ചെയ്തിട്ടുള്ള ദ്രോഹങ്ങൾക്ക് കൈയും കണക്കുമില്ല. (കേരള നവോത്ഥാനം രണ്ടാം സഞ്ചിക , പേജ് 204, 205.പി.ഗോവിന്ദപ്പിള്ള , ചിന്ത പബ്ലിഷേഴ്സ് )
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment