മതം മതാചാരങ്ങൾ അന്ധവിശ്വാസങ്ങൾ എന്നിങ്ങനെയുള്ള അശാസ്ത്രീയ ചിന്താഗതികളാകെ പാവപ്പെട്ടവരെ മയക്കി കിടത്താനുള്ള കരുവാക്കി മാറ്റാൻ സ്വകാര്യ സ്വത്തുടമകൾ ബോധപൂർവ്വം ശ്രമിക്കുകയും അതിലവർ ഒരു വലിയ അളവ് വരെ വിജയിക്കുകയും ചെയ്തു. (ഇ എം എസ്സും ആധുനികതയും പേജ് 325,എൻ ബി എസ്സ്, ഡോ എസ് രാജശേഖരൻ)
കമ്മ്യൂണിസം മതം സമൂഹം സംസ്കാരം ചരിത്രം അന്വേഷണ പഠനങ്ങൾ 26
മതത്തിനും അന്ധവിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കുമെതിരായ സമരത്തെ സാമ്പത്തിക - രാഷ്ട്രീയ രംഗങ്ങളിൽ നടത്തുന്ന വർഗ്ഗ സമരത്തിന് കീഴ്പ്പെടുത്തുക.
മതവിരുദ്ധ സമരങ്ങൾ സംഘടിപ്പിക്കാൻ മാർക്സിസ്റ്റുകാർക്ക് ബാധ്യതയുണ്ട്.
വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം വ്യക്തമായി പ്രചരിപ്പിച്ച് ജനങ്ങളുടെ വൈജ്ഞാനിക നിലവാരം ഉയർത്തുക ഇത് രണ്ടും ചെയ്യുന്നത് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാരുടെ കടമയാണ്.
നാം നാം മതത്തെ എതിർക്കണം എന്നത് എല്ലാതരം മരം ഭൗതികവാദത്തെ യും ഹരിശ്രീ യാണ് ആണ് അതുകൊണ്ട് ഉണ്ട് മാർക്സിസത്തെയും പക്ഷേ ഹരിശ്രീ യോടു കൂടി ഡി അവസാനിക്കുന്ന ഭൗതികവാദം അല്ല അല്ല മാർക്സിസം കുറെക്കൂടി മുന്നോട്ടു പോയി അത് പറയുന്നു ഒന്നു മതത്തെ എതിർക്കേണ്ടത് അത് എങ്ങനെ എന്ന് നാം മനസ്സിലാക്കണം അതിനാകട്ടെ മതവിശ്വാസത്തിന് ഉത്ഭവസ്ഥാനം ഏതെന്ന് ഭൗതികവാദ പരമായി ജനങ്ങൾക്ക് വിവരിച്ചു കൊടുക്കണം ഓണം അമൂർത്തമായ ആശയ പ്രചാരണത്തിലൂടെ മതത്തെ എതിർക്കാൻ കഴിയുകയില്ല ഇല്ല മതത്തോടുള്ള ഉള്ള എതിർപ്പ് ഈ പ്രചരണത്തിൽ ഇതിൽ ഒതുക്കാനും പറ്റില്ല ഇല്ല അങ്ങിനെ വർഗ്ഗപരമായ അമൂർത്ത പ്രവർത്തനവുമായി എങ്കിൽ മാത്രമേ സാമൂഹ്യമായ അറുക്കാൻ കഴിയുകയുള്ളൂ. (ഇ എം എസ്സും ആധുനികതയും പേജ് 326, ഡോ.എസ്.രാജശേഖരൻ , NBS)
ബഹു ജനങ്ങൾക്കിടയിൽ എന്തുകൊണ്ടാണ് മതത്തിന് വലിയ സ്വാധീനം ഉണ്ടായിരിക്കുന്നത് ജനങ്ങളുടെ അജ്ഞത നിമിത്തമാണ്.ജനങ്ങളുടെ വൈജ്ഞാനിക നിലവാരം ഉയർത്താനുള്ള പരിശ്രമത്തിലൂടെ മാത്രമേ ജനങ്ങളുടെമേൽ മതത്തിനുള്ള സ്വാധീനം ഇല്ലാതാക്കാൻ കഴിയൂ.
മുതലാളിത്തത്തിന്റെ കീഴിൽ കഠിനാധ്വാനം ചെയ്തു, മുതലാളിത്തത്തിന്റെ അന്ധവും മാരകവുമായ ശക്തികൾക്കധീനരായി കിടക്കുന്ന ജനങ്ങൾക്ക് സ്വയം മതത്തിന്റെ അടിവേരുകൾ പറിച്ചു കളയാൻ മുതലാളിത്ത വാഴ്ചയെ എല്ലാ രൂപത്തിലും എതിർക്കാൻ സംയുക്തവും സംഘടിതവും ആസൂത്രിതവും ബോധപൂർവ്വമായി നീങ്ങാൻ കഴിയുമ്പോൾ മാത്രമേ മതത്തിൻറെ വേര് അറ്റു പോവുകയുള്ളൂ.
(ഇ എം എസ്സും ആധുനികതയും പേജ് 327 )
മത വിശ്വാസികളെല്ലാം വിവരമില്ലാത്ത അവിവേകികളും ശാസ്ത്ര വിരുദ്ധരും അന്ധവിശ്വാസികളുമാണെന്നും വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും അട്ടിപ്പേറ് തങ്ങൾക്കാണെന്നുമാണ് കമ്യൂണിസം തട്ടി വിടുന്നത്. ജനങ്ങൾ അഭ്യസ്തവിദ്യരാകുമ്പോൾ ഉറ അയിച്ചിടുന്ന പാമ്പിനെ പോലെ അവർ മതം വെടിയുമെന്നാണ് കമ്യൂണിസ്റ്റ് വ്യാമോഹം.
യഥാർത്ഥത്തിൽ ശാസ്ത്രവും വിജ്ഞാനവും മാനവികതയും ലോകത്ത് സ്ഥാപിച്ചതും വളർത്തിയതും മതവും വിശ്വാസവും തന്നെയാണ്. ഭൂരിഭാഗം ശാസ്ത്രജ്ഞരും മതത്തെ ഉപേക്ഷിച്ച് കമ്യൂണിസം വാരിപ്പുണർന്നിട്ടില്ല.
കെ.കെ.പി.
30/10/2021
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment