മുശ്രിക്കുകൾ കള്ള് കുടിച്ചാൽ കള്ളും മുസ്ലിംകള്ള് കുടിച്ചാൽ പാലുമാകില്ല.
മുശ്രിക്ക് മുശ്രിക്കായത് ശിർക്ക് ചെയ്തത് കൊണ്ടാണ്.
അപ്പോൾ മുസ്ലിംകൾക്കും ആയത്തും ഹദീസും ബാധകമാണ്.
ഉദാഹരണം ഇതാ
أنَّ رسولَ اللهِ صلَّى اللهُ عليه وسلَّمَ لمَّا خرَجَ إلى حنين، مَرَّ بشجرةٍ للمشركينَ يُقالُ لها: ذاتُ أَنْواطٍ، يُعلِّقونَ عليها أسلحتَهم، فقالوا: يا رسولَ اللهِ اجعَلْ لنا ذاتَ أَنْواطٍ كما لهم ذاتُ أَنْواطٍ، فقال النبيُّ صلَّى اللهُ عليه وسلَّمَ: سُبحانَ اللهِ! هذا كما قال قَومُ موسى: {اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ} [الأعراف: 138]، والذي نَفْسي بيدِه، لَتَرْكَبُنَّ سُنَّةَ مَن كان قَبلَكم.
അവർക്ക് ദാത് അൻ വാത് (പുണ്യമരം ) ഉള്ളത് പോലെ നമുക്കും മറ്റൊരു ദാത് അൻ വാത് നിശ്ചയിച്ചു തരണമെന്ന് സ്വഹാബികളിൽ പെട്ടവർ നബി (സ) യോട് ആവശ്യപ്പെട്ടപ്പോൾ മൂസാ നബിയോട് തന്റെ സമുദായം ആവശ്യപ്പെട്ടത് ഉദാഹരിച്ച് റസൂൽ സ്വന്തം സമുദയത്തെ തിരുത്തി.
لا تَقُولوا: ما شاءَ اللَّه وشاءَ فُلانٌ، ولكِنْ قُولوا: مَا شَاءَ اللَّه ثُمَّ شَاءَ فُلانٌ
ഇന്ന ആളും അല്ലാഹുവും ഉദ്ദേശിച്ചത് എന്ന് നീ പറയരുത്. അല്ലാഹുവും പിന്നെ ഇന്നാലിന്ന മനുഷ്യനും ഉദ്ദേശിച്ചത് എന്നേ പറയാവൂ.
ഈ ഹദീസും മുശ് രിക്കുകൾക്കുള്ളതല്ല,
അല്ലാഹുവിനെ മറ്റൊരാളോട് സമപ്പെടുത്തി പറയാൻ പാടില്ലെന്നും അല്ലാഹു ഉദ്ദേശിച്ച് നിശ്ചയിച്ചത് മാത്രമേ സംഭവിക്കു ബാക്കിയുള്ളവരുടെ ഉദ്ദേശം അല്ലാഹുവിന്റെ ഉദ്ദേശ്യമുണ്ടെങ്കിൽ അവന്റെ തീരുമാനത്തോട് ബന്ധപ്പെട്ട ങ്കിൽ മാത്രമേ സംഭവിക്കൂ
പറഞ്ഞ് വന്നത് ശിർക്കിനെ സൂക്ഷിക്കണം
അത് ഉറുമ്പ് അരിച്ച് കയറും പോലെ കയറും
സമസ്തയ്ക്കും ആ മതത്തിലെ പലർക്കും ശിർക്കെന്ന മഹാരോഗം ബാധിച്ചിട്ടുണ്ട്
കിതാബും സൃന്ന ത്തും കൊണ്ടേ അതിന് പ്രതിവിധി ഉള്ളൂ
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment