അല്ലാഹു, സമസ്തക്കാരുടെ ദൃഷ്ടിയിൽ
1, അല്ലാഹുവിന് കാണാൻ പറ്റാത്ത ചില അടിമകളുണ്ട്
(അൽ ഇർഫാദ് മാസിക 2007 ഡിസമ്പർ )
2. ഇഷ്ട ദാസന്റെ കണ്ണും കാതും കൈയും ഞാനാകുമെന്ന് അല്ലാ ഹൃ പറഞ്ഞിട്ടുണ്ട്.
*അല്ലാഹു കേൾക്കുന്നത് പോലെ കേൾക്കുകയും കാണുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ വിവക്ഷ* (സി.എം സ്മരണിക .പേജ് 39 )
3. അതിന്റെ ഉദ്ദേശം *അല്ലാഹു കേൾക്കുന്നത് പോലെ സ്ഥല ശബ്ദ വൃത്യാ സമന്യേ കേൾക്കാൻ
സാധിക്കുമെന്നതാണ്*
(ജീലാനി സപ്ലിമെന്റ്, തംരീനു ത്വലബ സാഹിത്യ സമാജം, ചാലിയം ജുമാ മസ്ജിദ് . പേജ് 9)
4. അപ്പോൾ *അല്ലാഹു സഹായിക്കുന്നത് പോലെ ഈ അടിമക്കും സഹായിക്കാൻ കഴിയും*
(ജീലാനി സപ്ലിമെന്റ് പേജ് 10)
5 യാ ഫു ലാൻ ഖും ബി ഇദ് നീ (ഓ മനുഷ്യാ, എന്റെ അനുമതി പ്രകാരം ( മുഹ് യദീൻ ശൈഖിന്റെ ) എഴുന്നേൽക്കൂ ) അപ്പോൾ ഖബർ പൊട്ടിപ്പിളർന്ന് അകത്തുള്ളയാൾ പുറത്ത് വന്നു. (രിസാല മാസിക, 1992 ഒക്ടോബർ 1)
6. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്നത് സാക്ഷാൽ ഇബ് ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതന്മാർ വഹാബികളെ തെര്യപ്പെടുത്തി. (വഴി പിരിഞ്ഞ വർക്ക് എന്ത് പറ്റി , ഹാശിം ന ഈമി, പേജ് 37 )
7. മുഹ് യദ്ദീൻ ശൈഖും ചാലിയത്തെ നൂറുദ്ദീൻ ശൈഖുമാണ് ഞങ്ങളുടെ ആത്മീയ ഗുരുക്കന്മാർ. അതിസാഹസിക ജോലിയിൽ ഏർപ്പെടും മുമ്പ് ഇവരെ *തവക്കുലാക്കി പ്രാർത്ഥിക്കും*
(സുന്നത്ത് മാസിക, 2008 ഏപ്രിൽ )
8. ചോദിക്കുന്നത് നേടാൻ ഏറ്റവും നല്ലത് മഹാത്മാക്കളോട് ചോദിക്കലാണ്
(മുഹ് യദ്ദീൻ മാല വ്യാഖ്യാനം, 1/490)
ഇതൊക്കെ വായിച്ച് പഠിച്ചിട്ടാവാം അമ്പലക്കടവ് ഫൈസി പറഞ്ഞത് മഹാന്മാരോട് സഹായം തേടുന്നത് ബെൻസ് കാറിൽ പോകുന്നത് പോലെയും പടച്ചവനോട് സഹായം തേടുന്നത് ഓർഡിനറി കെ.എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുന്നത് പോലെയുമാണെന്ന്.
9, ആരാധനയുടെ ഭാഗമായി അല്ലാഹുവിന് മാത്രം ചെയ്യുന്ന *സുജൂദ്, വന്ദനം തുടങ്ങിയവ സൃഷ്ടികൾക്ക് ചെയ്യുന്നത് കൊണ്ട് ശിർക്കാവുന്നില്ല* (സുന്നത്ത് മാസിക 2003 ജൂലൈ)
10. ശൈഖിനോട് നീ ചെന്ന് പറ, മുരീദിന്റെ കുട്ടിയുടെ റൂ ഹെടുത്തു ബാക്കിയുള്ളത് മടക്കിത്തരാൻ (ശൈഖ് അഹ് മദുൽ കബീർ രിഫാഈ പേജ് 48,49)
എം.പി.എ. ഖാദിർ കരുവമ്പൊയിൽ
സമസ്തയും അഹ് ലുസുന്നത്തും 3
ഒരിക്കൽ ക്രിസ്തീയ പുരോഹിതൻ പരീക്ഷണാർത്ഥം ശൈഖ് ജീലാനിയോട് ഇപ്രകാരം വാദിച്ചു. ലോകത്ത് ഏറ്റവും ശ്രേഷ്ടനും ഉന്നതനുമായ മനുഷ്യൻ യേശുദേവനാണ്. അദ്ദേഹം മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ നബി, മുഹമ്മദ് അങ്ങനെ ചെയ്തിട്ടില്ലല്ലോ? ബുദ്ധിമാനായ ശൈഖവർകൾ തിരിച്ചടിച്ചു. ഈ സാനബി അങ്ങനെ ചെയ്തത് അല്ലാഹുവിന്റെ അനുമതി പ്രകാരമാണല്ലോ ? ആയതു കൊണ്ട് എന്റെ പ്രവാചകന്റെ സമുദായത്തിൽ പെട്ട ഒരു വ്യക്തിയായ ഞാൻ *എന്റെ അനുമതി പ്രകാരം മരണപ്പെട്ടവരെ ജീവിപ്പിച്ചാൽ എന്റെ പ്രവാചകനാണ് ലോകത്തിലെ അത്യുന്നത വ്യക്തിയെന്ന് നിങ്ങൾ അംഗീകരിക്കുമോ ? പുരോഹിതൻ സമ്മതിച്ചു. രണ്ടു പേരും കൂടി ശവപ്പറമ്പിലേക്ക് പോയി. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു പോയ ഒരു ഖബർ പൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇയാളെ ജീവിപ്പിക്കണം. ഉടൻ ജീലാനി അദ്ദേഹത്തിന്റെ പേര് വിളിച്ചു കൊണ്ട് പറഞ്ഞു, യാ ഫു ലാൻ *ഖും ബി ഇദ് നീ* തൽസമയം ഖബർ പൊട്ടിപ്പിളർന്ന് അകത്തുള്ളയാൾ പുറത്തു വന്നു. (രിസാല, മാസിക 1992 ഒക്ടോബർ 1 )
നബിമാരെല്ലാം അല്ലാഹുവിന്റെ അനുമതിയോടെ മാത്രം കാര്യങ്ങൾ നിർവ്വഹിച്ചപ്പോൾ മുഹ് യദീൻ ശൈഖ് സ്വന്തം ഇദ് ന് പ്രകാരം കാര്യങ്ങൾ നിർവ്വഹിച്ചു എന്ന് പറയുന്ന വിശ്വാസം എന്ത് മാത്രം വഴി കേടാണ്.
ശിർക്ക് ആരോപിക്കുകയല്ല ശിർക്കിൽ നിന്ന് രക്ഷപ്പെടാൻ . തെളിവിന്റെ പിൻബലം കൊണ്ട് സംസാരിക്കുകയാണ്
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment