മനുഷ്യന്റെ മേൽ മനുഷ്യേന്റേതല്ലാത്ത മറെറാരാധിപത്യം നടക്കാതിരിക്കുന്ന ഒരു ചതുരശ്രെെ ൈമൽ ഭൂമി ലഭിക്കുകയാണെങ്കിൽ ആ ഒരു പിടി മണ്ണിനായിരിക്കും മുഴുവൻ ഇന്ത്യയേക്കാൾ ഞാൻ വില മതിക്കുക (ടി. മുഹമ്മദ്, അബുൽ അഅ്ലാ പേജ് 218)
ആരാധനയുടെ ലക്ഷ്യം
ചുരുക്കത്തിൽ ദിനം പ്രതി അഞ്ചു തവണ ഓരോ പള്ളിയിൽ വെച്ചും സംഘം ചേർന്നുള്ള നമസ്ക്കാരം മൂലം ഇവ്വിധം പരിശീലിപ്പിക്കുന്നതിൻ്റെ അർത്ഥം ഒരു ചെറിയ പരിധിക്കുള്ളിൽ വെച്ചു്
ഈ നാട്ടിൽ ഭരണ കൂടം ഇസ്‌ലാമിക മായിരിക്കുമെന്ന് ഗവൺമെൻ്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമായി മാറ്റാൻ സാധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയില്ല
(പ്രബോധനം 1952 ജനുവരി 1)
പ്രതൃക്ഷത്തിൽ ചില വ്യക്തികളാണെങ്കിലും യഥാർഥത്തിൽ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ആ വ്യക്തികൾക്ക് വോട്ടു കൊടുക്കുന്നതിൻ്റെ അർഥം അവർ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമിക സിദ്ധാന്തങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ബൈഅത്ത് ചെയ്യുകയാണെന്നും അതിനാൽ ഒരു യഥാർഥ മുസൽമാന് അത് സാധ്യമല്ല. (പ്രബോധന നം 1960 ജനുവരി 15 )
നിലവിലുള്ള ഭരണ വ്യവസ്ഥിതി നടത്തി കൊണ്ടു പോകാൻ നിർബന്ധിച്ചേൽപിച്ചാൽ പോലും ജമാഅത്ത് അതിന് തയ്യാറാവുകയില്ല
( ശൈഖ് മുഹമ്മദ് കാരക്കുന്ന് തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി പേജ് 44)
നിർബന്ധിക്കാതെ തന്നെ വെൽഫയർ പാർട്ടി പഞ്ചായത്തുകളിൽ അധികാരം കയ്യാളുന്നു.
നാളികേരം എന്നാണ് ഞങ്ങൾ പറഞ്ഞത് തേങ്ങ എന്ന് പറഞ്ഞിട്ടില്ല എന്ന ദുർന്യായം പോലെ പച്ച നുണയാണ് തെരഞ്ഞെടുപ്പ് വോട്ട് വിഷയത്തിൽ ഇന്ന് പറഞ്ഞു നടക്കുന്നത്
നിഫാഖ് അഥവാ കാപട്യമാണ് മൗദൂദി മതത്തിൻ്റെ മുഖമുദ്ര
ആരാധനകളുടെ ലക്ഷ്യം ഭരണം നേടൽ ?
ചുരുക്കത്തിൽ ദിനം പ്രതി അഞ്ചു തവണ ഓരോ പള്ളിയിൽ വെച്ചും സംഘം ചേർന്നുള്ള നമസ്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിൻ്റെ അർത്ഥം ഒരു ചെറിയ പരിധിക്കുള്ളിൽ വെച്ചു കൊണ്ട് സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാൻ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന് നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ്
(അബുൽ അഅ് ലാ മൗദൂദി '. ഖുതുബാത്ത് പേജ് 199)
നമസ്കാരത്തിൻ്റെ ലക്ഷ്യം ഭരണം സ്ഥാപിക്കലാണെന്ന് ഏത് സലഫി പണ്ഡിതനാണ് പറഞ്ഞത്?
മൗദൂദിക്ക് മുമ്പ് ഇങ്ങനെ പറഞ്ഞ ഒരു പ്രാമാണിക പണ്ഡിതൻ്റെ എങ്കിലും പേര് പറയാമോ? നമസ്ക്കാരം ഭരണകൂടം നടത്താനുള്ള പരിശീലനമാണെന്ന് പറയുന്ന ആയത്തോ ഹദീസോ ഉണ്ടോ?
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment