Skip to main content

യാത്ര 2

എന്റെ അറേബ്യൻ യാത്ര 2 ഭൂവിസ്തൃതിയിൽ ലോക രാജ്യങ്ങളിൽ പതിമൂന്നാം സ്ഥാനം സഊദി അറേബ്യയ്ക്കുണ്ടെങ്കിലും ജനസംഖ്യയിൽ കേരള സംസ്ഥാനത്തിലെ ജനങ്ങളുടെ എണ്ണം മാത്രമേ ഏതാണ്ട് ആരാജ്യത്തുള്ളൂ. ഫലഭൂവിഷ്ടമായ കൃഷിയോഗ്യമായ സ്ഥലങ്ങൾ വളരെ പരിമിതമാണ്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ( ഒഴുകുന്ന സ്വർണം ) ഉൽപാദിപ്പിക്കുന്ന രാജ്യമാണ് സഊദി . ചെറുതും വലുതുമായ കുന്നുകൾ എവിടെയും ദൃശ്യമാണ്. ചുവന്ന മലകൾ ഏറെ ആകർഷണീയം ചെങ്കൽ കുന്നുകളും കരിങ്കൽ മലകളും ഇടക്കിടെ കാണാം.കടൽ പോലെ പരന്നുകിടക്കുന്ന മണൽ കാടുകൾ പരന്ന് വ്യാപിച്ച് കിടക്കുന്നു. അവിടെ മേയുന്ന ഒട്ടക കൂട്ടങ്ങളും ചെമ്മരിയാടുകളും കോലാടുകളും മരഭൂമിയിൽ ചില സ്ഥലങ്ങളിൽ പുൽമേടുകൾ കണ്ടു. കള്ളിച്ചെടികൾ യഥേഷ്ടം .ഒയാസീസ് മരുപ്പച്ച എന്നാണിതിന് പേര്. മരുഭൂമിയിലെ നീരുറവ അപൂർവ്വമാണങ്കിലും കണ്ണാടി പോലെ സ്ഫുടമാണ്. ഗ്രാമീണരും അപരിഷ്കൃതരുമായ ബദുക്കളെയും കാണാൻ കഴിഞ്ഞു. ആഫ്രിക്കയെ തൊട്ടറി ച്ച എസ് കെ പൊറ്റക്കാട് കാപ്പിരികളുടെ നാട്ടിൽ എന്ന പുസ്തകം എഴുതിയത് നാം ഓർക്കുന്നുവോ ? ബദുക്കളുടെ നാട് എന്ന് പറയാനാവില്ല. ബദുക്കൾ ആടുജീവിതം സ്വയം തെരഞ്ഞെടുത്തവരാണ്. ചിലരെങ്കിലും പരിഷ്കാരത്തിന്റെ പത്രാസിലേക്ക് കൂട് മാറിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. നമ്മുടെ ആദിവാസികളെ പോലെ കറുപ്പിന്റെ ഏഴഴകുള്ള പച്ചയായ മനഷ്യരാണ് ബദുക്കൾ. അവർ നിഷ്കളങ്കരാണ്. പാവങ്ങളാണ്. മുന്നാറിലെ രാജമലയിലെ കാട്ടാടുകളെ പോലെ ചെങ്കുത്തായ പാറമടക്കുകൾക്കിടയിലൂടെ വളരെ വേഗത്തിൽ ഓടാനും നടക്കാനും അനായാസം അവർക്ക് കഴിയുന്നു. നീളമുള്ള മുട്ടൻ വടി അവരുടെ കയ്യിലെല്ലാം കാണാം. ചുട്ട് പോള്ളിക്കുന്ന മരുഭൂമിയും കടുത്ത ചൂടൻകാലാവസ്ഥയും അവരെ പാകപ്പെടുത്തിയിരിക്കുന്നു. പലയിടത്തും ചെറിയ ടെന്റുകൾ ദൃശ്യമാണ്. ഇടക്കിടെ ഒട്ടകക്കൂട്ടങ്ങൾ എന്റെ നിരീക്ഷണത്തിൽ നാല് വർഗങ്ങൾ ദൃഷ്ടിയിൽ പെട്ടു. വെളുത്ത ഒട്ടകത്തെയും ചുവന്ന ഒട്ടകത്തെയും ആദ്യമായാണ് കാണുന്നത്. കറുത്ത ഒട്ടകങ്ങളും കാപ്പികലർന്ന ഒട്ടകങ്ങളും യഫഷ്ടമുണ്ട്. ഇബ്ൽ, നാഖത് , ജമൽ , ബഹീറ എന്നൊക്കെയുള്ള പേരുകളിൽ ഒട്ടകം അറിയപ്പെടുന്നു. അറബ്യ മനസ്സിലേക്ക് വരുമ്പോൾ ഒട്ടകവും ഈത്തപ്പനയുമാണ് ചിത്രണം ചെയ്യാറുള്ളത് അറബ്യൻ ദേശീയ തയുടെ ഐക്കണായ ഈ അത്ഭുത മൃഗത്തെ പറ്റി പറഞ്ഞാൽ തീരുകയില്ല. ചെങ്കടൽ അറേബിക്കടൽ രണ്ട് ഭാഗങ്ങളിലായി സഊദിയെ അതിരിടുന്നരായി കാണാം. മദീന, ത്വാഇഫ് , അൽ ഖസീം തുടങ്ങിയ സ്ഥലങ്ങളിൽ പച്ചക്കറി, ധാന്യം പഴങ്ങൾകൃഷി ചെയ്തു വരുന്നു. അബഹ മൂന്നാറു പോലെ മനോഹരമായ സുഖവാസ കേന്ദ്രമാണ്. ഇപ്പോൾ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടാക്കാനും വളർത്താനും സഊദി ഭരണകൂടം ശ്രമിക്കുന്നു. ഹൈഡ്രോ പാനിക്ക് കൃഷി സമ്പ്രദായം വളരെ ഫലവത്തായി നടപ്പിലാക്കുന്നതിലും അവർ വിജയിച്ചു. മിഷൻ 2030 എന്ന പേരിൽ രാജ്യത്തെ വൻ വികസനക്കുതിപ്പിലേക്ക് വളർത്താൻ സൽമാൻ രാജാവ് ശ്രമിക്കുന്നതിന്റെ സന്ദേശവും പരസ്യവും രാപ്പകലില്ലാത്ത വികസന യജ്ഞവും എവിടെയും കാണാനാവുന്നു. റോഡിന്റെ ഇരുവശങ്ങളിലും പലയിടത്തും പുൽമെത്ത ഉണ്ടാക്കിയിട്ടുണ്ട്. പച്ച പ്പരവതാനി വിരിച്ച പാർക്കുകളും എവിടെയും ദൃശ്യമാണ്. നാച്യുറൽ പാർക്ക് ഉണ്ടാക്കാൻ പ്രയാസമുള്ള ഇടങ്ങളിൽ പച്ച കാർപ്പറ്റ് വിരിച്ചിരിക്കുന്നു. ആർട് ഫിഷലാണെന്ന് തോന്നാത്ത വിധം ഒറിജിനാലിറ്റി ഫീൽ ചെയ്യുന്ന രീതിയിലാണ് നാടിനെ ഇവർ അലങ്കരിച്ചിരിക്കുന്നത്. പഴക്കമുള്ള കെട്ടിടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ചു മാറ്റുന്നു. പാലങ്ങളും ടണലുകളും നിർമ്മിച്ച് ഗതാഗതം കൂടുതൽ സുഗമമാക്കുന്നു. റോഡുകൾ സ്വപ്ന തുല്യമാണ്. എവിടെയും കുഴികളോ പാച്ച് വർക്കു കളോ കാണാൻ പറ്റില്ല. 100 ന് മേലെ വേഗത്തിൽ ആറും എട്ടും വരികളുള്ള വളവ് വളരെ കുറവായ റോഡ് രാജപാത പോലെ ഈ നാടിന്റെ സമ്പദ്ഘടനയെ അടയാളപ്പെടുത്തു. വോൾവോ ബസുകൾ നിരത്തുകൾ കയ്യടിക്കിയിരിക്കുന്നു. 500 കിലോമീറ്റർ 6-7 മണിക്കൂർ കൊണ്ട് വോൾവോ ബസിൽ ഓടിയിട്ടും ഒരു ക്ഷീണവും തോന്നിയിട്ടില്ല. ഒഴുകുന്ന കൊട്ടാരം പോലുള്ള മോഹിപ്പിക്കുന്ന ധാരാളം വാഹനങ്ങൾ സഊദി നഗരത്തിന്റെ പരിച്ഛേദനയായി ഗാംഭീര്യത്തോടെ വിലസുന്നു. നമ്മുടെ നാടിനോട് താരതമ്യം ചെയ്ത് ഒന്നും പറയാനാവില്ല. നമുക്ക് മാതൃകയാക്കാവുന്ന ചില കാര്യങ്ങളെ നാം വിസ്മരിക്കുകയുമരുത്. അതിലൊന്ന് വേസ്റ്റ് മാനേജ്മെന്റാണ്. നഗരത്തിലോ ഗ്രാമത്തിലോ എവിടെയും മാലിന്യക്കൂമ്പാരമോ തുറന്നിട്ട ദുർഗന്ധം വമിക്കുന്ന അഴുക്കുചാലുകളോ ഞാനെവിടെയും കണ്ടിട്ടില്ല. ഫ്ലാറ്റുകളും അംബരചുംബികളായ കെട്ടിട സമുച്ചയങ്ങളും വൻ മാളുകളും യഥേഷ്ടം ഉണ്ടെങ്കിലും അലക്ഷ്യമായി ആരും അവിടെ മാലിന്യങ്ങൾ വലിച്ചെറിയാറില്ല. മാലിന്യങ്ങൾ തരം തിരിച്ച് അപ്പപ്പോൾ തന്നെ സംസ്ക്കരിക്കുന്ന മാതൃക അവരുടെ മൂല്യബോധത്തെ വരച്ചുകാട്ടുന്നു. കെ.കെ. പി

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...