യാത്രഎഎന്റെ അറേബ്യൻ യാത്ര ഏപ്രിൽ 1 ന് രാവിലെ 8.30 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ കയറി. വിമാനം ക്യത്യസമയം തന്നെ റൺവേ വിട്ട് ഉയർന്ന് പൊങ്ങി. ജനാലയിലൂടെ താഴെ കണ്ട കാഴ്ചകൾ അനിർവചനീയവും ഹൃ ദൃവുമായിരുന്നു. ഓരോ കണ്ണും കണ്ട കാഴ്ചകൾ ഒരോരുത്തരുടെയും അനുഭവങ്ങൾ ആസ്വാദനങ്ങൾ എത്ര വിവരിച്ചാലും കടലിലെ ഒരു തുള്ളി മാത്രമേ ആവുകയുള്ളൂ എന്ന് ബോധ്യപ്പെട്ടു. ഹരിതാഭമായ കേരളത്തിന്റെ ഉയർന്ന കാഴ്ച മാത്രം മതി ടിക്കറ്റ് കാശ് മുതലാവാൻ . പതിയെ പതിയെ കടൽനീലിമയും മങ്ങിക്കഴിഞ്ഞു. മേഘങ്ങൾക്ക് മീതെ വിമാനം പറന്നുയർന്ന് എക്സ്പ്രസ് ഹൈവേയിലൂടെയെന്നോണം പറന്നു കൊണ്ടിരിക്കേ ഉദ്വേഗങ്ങുളും ഭയാശങ്കകളും സീറ്റ് ബെൽട്ട് അയിച്ചു വെക്കുന്ന ലാഘവത്തോടെ എല്ലാവരും മടക്കി വെച്ചു. ഹെയർ ഹോസ്റ്റേഴ്സ് സ്നാക്സും ജ്യൂസുമായി ഓരോ സീറ്റിലും എത്തുന്നു. പുറം കാഴ്ചക്ക് വിരസതയുടെ കാർമേഘമാണിപ്പോൾ , ചെറുതും വലുതുമായ പഞ്ഞിക്കെട്ട് പോലുള്ള മേഘത്തിന് മീതെ വിമാനം പറക്കുന്നു. പലരുംഉറക്കിലേക്ക് വഴുതിവീണു. ചിലർ വായനയിൽ ആനന്ദിക്കുന്നു മൊബൈൽ ഗെയിമും വീഡിയോ ക്ലിപ്പും സിനിമ കണ്ടും യാത്രികരിൽ ചിലർ ആലസ്യത്തെ മറികടക്കാൻ ശ്രമിക്കുന്നു. 6 മണിക്കൂർ യാത്ര അറു ബോറായിരുന്നു. ആഭ്യന്തര യാത്ര ഇത്ര മുഷിപ്പില്ല. സമയ ദൈർഘ്യം യാത്രയെ ദുഷ്ക്കരമാക്കുന്നു. ആറു മണിക്കൂറിന് ശേഷം ജിദ്ദയിലേക്ക് ആൾ ബട്രോസ് പക്ഷിയെ പോലെ വിമാനം ലാന്റ് ചെയ്യുമ്പോഴുള്ള കാഴ്ചയും മധുര മനോഹരമാണ്. മരുക്കാടിന്റെ ഊഷരതയും ജീവനറ്റ ഭൂമിയുടെ മൗന നൊമ്പരവും കണ്ണിന്റെ ലെൻസിൽ പതിയുന്നു. മരുഭൂമിക്ക് എന്നും ആത്മഗതവും നെടുവീർപ്പും മാത്രമേ ഉള്ളൂ എന്നായിരുന്നു ആദ്യം നിനച്ചിരുന്നത്. തപിക്കുന്ന സൂര്യന്റെ ശര മുള്ളുകൾ ഏറ്റ് വാങ്ങി വറച്ചട്ടി പോലെ നെരിപ്പോടിന് മുകളിൽ കത്തിയാളുന്ന മരുഭൂ കാഴ്ച മനസ്സിന്റെ നനവിനെ പോലും വറ്റിക്കുമോ എന്ന് ആശങ്കിച്ച നിമിഷങ്ങൾ ...... മുറാദ് ഹോഫ്മാന്റെ ജേർണി ടു മെക്ക , മുഹമ്മദ് അസദിന്റെ റോഡ് റ്റു മക്ക, ജോൺ അഡയാറിന്റെ ദലീഡർഷിപ്പ് ഓഫ് മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങളിലൂടെ ഓർമ്മകളുടെ ഓളങ്ങൾ തിരയടിച്ചു. മാൽകം എക്സ് അക്ഷരാർത്ഥത്തിൽ നിറഞ്ഞു വന്നു. സ്വപ്നാടനങ്ങൾക്കപ്പുറം പരുക്കൻ യാഥാർത്ഥ്യത്തിന്റെ ജീവിതപ്പൊരുളുകളുടെ പ്രവാസ ജീവിതം പച്ചയായി പറഞ്ഞും പാടിയും മനോഹരമായി അവതരിപ്പിച്ച മലയാളി എഴുത്തുകാരൻ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പും മനസ്സിൽ ആന്ദോളനം ചെയ്തു. അവിശ്വസനീയവും സാഹിത്യത്തിന് വേണ്ടി മാത്രമായി ഭാവനയിൽ ചുട്ടെടുത്തത് മാത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു പോയ ബിൻയാമീന്റെ മരുഭൂമിയിലെ ആടുജീവിത കഥയും മനസ്സിൽ കടലിരമ്പലായി നുരഞ്ഞുപൊങ്ങി വന്നു കെ.കെ.പി.ന്റെ അറേബ്യൻ യാത്ര ഏപ്രിൽ 1 ന് രാവിലെ 8.30 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ കയറി. വിമാനം ക്യത്യസമയം തന്നെ റൺവേ വിട്ട് ഉയർന്ന് പൊങ്ങി. ജനാലയിലൂടെ താഴെ കണ്ട കാഴ്ചകൾ അനിർവചനീയവും ഹൃ ദൃവുമായിരുന്നു. ഓരോ കണ്ണും കണ്ട കാഴ്ചകൾ ഒരോരുത്തരുടെയും അനുഭവങ്ങൾ ആസ്വാദനങ്ങൾ എത്ര വിവരിച്ചാലും കടലിലെ ഒരു തുള്ളി മാത്രമേ ആവുകയുള്ളൂ എന്ന് ബോധ്യപ്പെട്ടു. ഹരിതാഭമായ കേരളത്തിന്റെ ഉയർന്ന കാഴ്ച മാത്രം മതി ടിക്കറ്റ് കാശ് മുതലാവാൻ . പതിയെ പതിയെ കടൽനീലിമയും മങ്ങിക്കഴിഞ്ഞു. മേഘങ്ങൾക്ക് മീതെ വിമാനം പറന്നുയർന്ന് എക്സ്പ്രസ് ഹൈവേയിലൂടെയെന്നോണം പറന്നു കൊണ്ടിരിക്കേ ഉദ്വേഗങ്ങുളും ഭയാശങ്കകളും സീറ്റ് ബെൽട്ട് അയിച്ചു വെക്കുന്ന ലാഘവത്തോടെ എല്ലാവരും മടക്കി വെച്ചു. ഹെയർ ഹോസ്റ്റേഴ്സ് സ്നാക്സും ജ്യൂസുമായി ഓരോ സീറ്റിലും എത്തുന്നു. പുറം കാഴ്ചക്ക് വിരസതയുടെ കാർമേഘമാണിപ്പോൾ , ചെറുതും വലുതുമായ പഞ്ഞിക്കെട്ട് പോലുള്ള മേഘത്തിന് മീതെ വിമാനം പറക്കുന്നു. പലരുംഉറക്കിലേക്ക് വഴുതിവീണു. ചിലർ വായനയിൽ ആനന്ദിക്കുന്നു മൊബൈൽ ഗെയിമും വീഡിയോ ക്ലിപ്പും സിനിമ കണ്ടും യാത്രികരിൽ ചിലർ ആലസ്യത്തെ മറികടക്കാൻ ശ്രമിക്കുന്നു. 6 മണിക്കൂർ യാത്ര അറു ബോറായിരുന്നു. ആഭ്യന്തര യാത്ര ഇത്ര മുഷിപ്പില്ല. സമയ ദൈർഘ്യം യാത്രയെ ദുഷ്ക്കരമാക്കുന്നു. ആറു മണിക്കൂറിന് ശേഷം ജിദ്ദയിലേക്ക് ആൾ ബട്രോസ് പക്ഷിയെ പോലെ വിമാനം ലാന്റ് ചെയ്യുമ്പോഴുള്ള കാഴ്ചയും മധുര മനോഹരമാണ്. മരുക്കാടിന്റെ ഊഷരതയും ജീവനറ്റ ഭൂമിയുടെ മൗന നൊമ്പരവും കണ്ണിന്റെ ലെൻസിൽ പതിയുന്നു. മരുഭൂമിക്ക് എന്നും ആത്മഗതവും നെടുവീർപ്പും മാത്രമേ ഉള്ളൂ എന്നായിരുന്നു ആദ്യം നിനച്ചിരുന്നത്. തപിക്കുന്ന സൂര്യന്റെ ശര മുള്ളുകൾ ഏറ്റ് വാങ്ങി വറച്ചട്ടി പോലെ നെരിപ്പോടിന് മുകളിൽ കത്തിയാളുന്ന മരുഭൂ കാഴ്ച മനസ്സിന്റെ നനവിനെ പോലും വറ്റിക്കുമോ എന്ന് ആശങ്കിച്ച നിമിഷങ്ങൾ ...... മുറാദ് ഹോഫ്മാന്റെ ജേർണി ടു മെക്ക , മുഹമ്മദ് അസദിന്റെ റോഡ് റ്റു മക്ക, ജോൺ അഡയാറിന്റെ ദലീഡർഷിപ്പ് ഓഫ് മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങളിലൂടെ ഓർമ്മകളുടെ ഓളങ്ങൾ തിരയടിച്ചു. മാൽകം എക്സ് അക്ഷരാർത്ഥത്തിൽ നിറഞ്ഞു വന്നു. സ്വപ്നാടനങ്ങൾക്കപ്പുറം പരുക്കൻ യാഥാർത്ഥ്യത്തിന്റെ ജീവിതപ്പൊരുളുകളുടെ പ്രവാസ ജീവിതം പച്ചയായി പറഞ്ഞും പാടിയും മനോഹരമായി അവതരിപ്പിച്ച മലയാളി എഴുത്തുകാരൻ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പും മനസ്സിൽ ആന്ദോളനം ചെയ്തു. അവിശ്വസനീയവും സാഹിത്യത്തിന് വേണ്ടി മാത്രമായി ഭാവനയിൽ ചുട്ടെടുത്തത് മാത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു പോയ ബിൻയാമീന്റെ മരുഭൂമിയിലെ ആടുജീവിത കഥയും മനസ്സിൽ കടലിരമ്പലായി നുരഞ്ഞുപൊങ്ങി വന്നു കെ.കെ.പി.
എന്റെ അറേബ്യൻ യാത്ര
ഏപ്രിൽ 1 ന് രാവിലെ 8.30 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ കയറി.
വിമാനം ക്യത്യസമയം തന്നെ റൺവേ വിട്ട് ഉയർന്ന് പൊങ്ങി. ജനാലയിലൂടെ താഴെ കണ്ട കാഴ്ചകൾ അനിർവചനീയവും ഹൃ ദൃവുമായിരുന്നു. ഓരോ കണ്ണും കണ്ട കാഴ്ചകൾ ഒരോരുത്തരുടെയും അനുഭവങ്ങൾ ആസ്വാദനങ്ങൾ എത്ര വിവരിച്ചാലും കടലിലെ ഒരു തുള്ളി മാത്രമേ ആവുകയുള്ളൂ എന്ന് ബോധ്യപ്പെട്ടു. ഹരിതാഭമായ കേരളത്തിന്റെ ഉയർന്ന കാഴ്ച മാത്രം മതി ടിക്കറ്റ് കാശ് മുതലാവാൻ . പതിയെ പതിയെ കടൽനീലിമയും മങ്ങിക്കഴിഞ്ഞു. മേഘങ്ങൾക്ക് മീതെ വിമാനം പറന്നുയർന്ന് എക്സ്പ്രസ് ഹൈവേയിലൂടെയെന്നോണം പറന്നു കൊണ്ടിരിക്കേ ഉദ്വേഗങ്ങുളും ഭയാശങ്കകളും സീറ്റ് ബെൽട്ട് അയിച്ചു വെക്കുന്ന ലാഘവത്തോടെ എല്ലാവരും മടക്കി വെച്ചു. ഹെയർ ഹോസ്റ്റേഴ്സ് സ്നാക്സും ജ്യൂസുമായി ഓരോ സീറ്റിലും എത്തുന്നു. പുറം കാഴ്ചക്ക് വിരസതയുടെ കാർമേഘമാണിപ്പോൾ , ചെറുതും വലുതുമായ പഞ്ഞിക്കെട്ട് പോലുള്ള മേഘത്തിന് മീതെ വിമാനം പറക്കുന്നു. പലരുംഉറക്കിലേക്ക് വഴുതിവീണു. ചിലർ വായനയിൽ ആനന്ദിക്കുന്നു മൊബൈൽ ഗെയിമും വീഡിയോ ക്ലിപ്പും സിനിമ കണ്ടും യാത്രികരിൽ ചിലർ ആലസ്യത്തെ മറികടക്കാൻ ശ്രമിക്കുന്നു. 6 മണിക്കൂർ യാത്ര അറു ബോറായിരുന്നു. ആഭ്യന്തര യാത്ര ഇത്ര മുഷിപ്പില്ല. സമയ ദൈർഘ്യം യാത്രയെ ദുഷ്ക്കരമാക്കുന്നു.
ആറു മണിക്കൂറിന് ശേഷം ജിദ്ദയിലേക്ക് ആൾ ബട്രോസ് പക്ഷിയെ പോലെ വിമാനം ലാന്റ് ചെയ്യുമ്പോഴുള്ള കാഴ്ചയും മധുര മനോഹരമാണ്. മരുക്കാടിന്റെ ഊഷരതയും ജീവനറ്റ ഭൂമിയുടെ മൗന നൊമ്പരവും കണ്ണിന്റെ ലെൻസിൽ പതിയുന്നു. മരുഭൂമിക്ക് എന്നും ആത്മഗതവും നെടുവീർപ്പും മാത്രമേ ഉള്ളൂ എന്നായിരുന്നു ആദ്യം നിനച്ചിരുന്നത്. തപിക്കുന്ന സൂര്യന്റെ ശര മുള്ളുകൾ ഏറ്റ് വാങ്ങി വറച്ചട്ടി പോലെ നെരിപ്പോടിന് മുകളിൽ കത്തിയാളുന്ന മരുഭൂ കാഴ്ച മനസ്സിന്റെ നനവിനെ പോലും വറ്റിക്കുമോ എന്ന് ആശങ്കിച്ച നിമിഷങ്ങൾ ......
മുറാദ് ഹോഫ്മാന്റെ ജേർണി ടു മെക്ക , മുഹമ്മദ് അസദിന്റെ റോഡ് റ്റു മക്ക, ജോൺ അഡയാറിന്റെ ദലീഡർഷിപ്പ് ഓഫ് മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങളിലൂടെ ഓർമ്മകളുടെ ഓളങ്ങൾ തിരയടിച്ചു. മാൽകം എക്സ് അക്ഷരാർത്ഥത്തിൽ നിറഞ്ഞു വന്നു.
സ്വപ്നാടനങ്ങൾക്കപ്പുറം പരുക്കൻ യാഥാർത്ഥ്യത്തിന്റെ ജീവിതപ്പൊരുളുകളുടെ പ്രവാസ ജീവിതം പച്ചയായി പറഞ്ഞും പാടിയും മനോഹരമായി അവതരിപ്പിച്ച മലയാളി എഴുത്തുകാരൻ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പും മനസ്സിൽ ആന്ദോളനം ചെയ്തു. അവിശ്വസനീയവും സാഹിത്യത്തിന് വേണ്ടി മാത്രമായി ഭാവനയിൽ ചുട്ടെടുത്തത് മാത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു പോയ ബിൻയാമീന്റെ മരുഭൂമിയിലെ ആടുജീവിത കഥയും മനസ്സിൽ കടലിരമ്പലായി നുരഞ്ഞുപൊങ്ങി വന്നു
കെ.കെ.പി.
Comments
Post a Comment