Skip to main content

ചരിത്രം മായ്ക്കുന്നു

ചരിത്രം മായ്ക്കുന്ന അധികാരം ഫാസിസ്റ്റുകൾ ചരിത്രത്തിലും വ്യാപകമായി കർസേവ നടത്തുകയാണ്. ബാബരി മസ്ജിദ് പോലുള്ള മുസ്ലിം ആരാധനാലയങ്ങൾ തകർക്കുകയും പശുവിന്റെ പേരിൽ സംഘി നരഭോജികൾ പച്ചക്ക് മനുഷ്യരെ കൊന്ന്തിന്നുകയോ മുസ്ലിംകളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയ്യേറ്റം നടത്തുകയോ സംവരണം പിൻവലിക്കുകയും ഫെല്ലോഷിപ്പുകൾ നിർത്താ ലാക്കുകയും മുസ്ലിം ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നൽകാതിരിക്കുകയോ ചെയ്തത് കൊണ്ട് മാത്രം ഇന്ത്യയുടെ പിറവിയെയും മധ്യകാല സുവർണകാലഘട്ടത്തെയും തമസ്ക്കരിക്കാനാവില്ല. ഇന്ത്യയുടെ വസ്തുനിഷുമായ ചരിത്രമെന്ന സൂര്യനെ ഹിന്ദുത്വ സങ്കുചിത രാഷ്ട്രീയ കാർമേഘം കൊണ്ട് മറച്ചു പിടിക്കാനുള്ള ശ്രമമാണ് ഫാസിസ്റ്റു ഭരണകൂടവും സംവിധാനങ്ങളും നടത്തുന്നത്. കള്ളക്കഥകൾക്ക് പിറകെ മധ്യകാല ചരിത്രത്തെയും ആധുനിക ഇന്ത്യയെ സൃഷ്ടിച്ച മുഗൾ കാലഘട്ടത്തെ തന്നെ അടർത്തിമാറ്റി വട്ടപൂജ്യത്തെ പ്രതിഷ്ഠിക്കാനാണ് അവർ പാടുപെടുന്നത്. മാതൃഭൂമി ദിനപത്രം സംഘി ഭീകരതയെ പോലും വെളുപ്പിക്കാൻ കഷ്ടപ്പാറുണ്ടെന്ന സത്യം മലയാളികൾക്ക് നന്നായറിയാം. എന്നാൽ ധൈഷണികവും സർഗാത്മകവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്നു വേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പ് പലപ്പോഴും ഏറെക്കുറെ സ്വതന്ത്രവും മതനിരപേക്ഷവുമായ സ്വഭാവത്തിൽ പെരുമാറുന്നു ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചരിത്ര ധ്വംസനം നടത്തുന്ന ഫാസിസ്റ്റുകൾക്കെതിരെ എഡിറ്റോറിയലും കവർ സ്റ്റോറിയും പ്രസിദ്ധീകരിച്ചിരിക്കുന്നു. "ഭൂതകാലത്തെ അസാമാന്യരായ ചിലരെ ചരിത്രം സൃഷ്ടിച്ചവർ എന്ന് നാം വിശേഷിപ്പിക്കാറുണ്ട്. നിർഭാഗ്യവശാൽ മറ്റൊരു കൂട്ടം ചരിത്ര സ്രഷ്ടാക്കളുണ്ട്. അവർ ഭൂതകാലത്തെ മാറ്റി എഴുതുന്നവരോ മായ്ച്ചുകളയുന്നവരോ ആണ്. അവിടെ ചരിത്രത്തിന്റെ ശിരച്ഛേദ യന്ത്രമായി പ്രവർത്തിക്കുന്നത് അധികാരമാണ്. കബന്ധത്തിൽ പാകമാകാത്ത ശിരസ്സുകൾ തുന്നിച്ചർത്ത തൽക്ഷണ നിർമ്മിത സത്വങ്ങൾ പുതിയ ചരിത്ര നായകരായി രംഗത്തു ചാടുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ P 4. 2023 ഏപ്രിൽ 30 - മെയ് 4 ) പാഠപുസ്തക പരിഷ്കരണത്തിലൂടെ ചരിത്രം തിരുത്തിയെഴുതുകയാണ് കേന്ദ്ര ഭരണകൂടം . ആധുനിക ഇന്ത്യയെ നിർമ്മിച്ച സംഭവങ്ങളും മനുഷ്യരും മായ്ക്കപ്പെടുന്നു. സാംസ്കാരിക വൈവിധ്യത്തിന്റെ മത നിരപേക്ഷതയുടെ ഭൂതകാലം ഇനി നമ്മുടെ കുട്ടികൾ പഠിക്കില്ല. എൻ സി ആർടിസി ഇ യുടെ പന്ത്രണ്ടാം ക്ലാസിലെ രാഷ്ട്ര വിജ്ഞാനിയ പുസ്തകത്തിൽ നിന്ന് അബുൽ കലാം ആസാദിന്റെ പേര് ഛേദിച്ചിരിക്കുന്നു. ചരിത്രത്തെ വർഗീയ കഥനമായി ഭരണകൂടത്തിന്റെ ഇംഗിതത്തിനനുസരിച്ച് തിരുത്തി എഴുതുമ്പോൾ അത് പുതു തലമുറ അറിഞ്ഞിരിക്കണം. അലഹബാദിനെ പ്രയാഗ് രാജെന്നും മുഗൾ സരായ് റെയിൽവേ സ്റ്റേഷനെ ഉപാധ്യായ സ്റ്റേഷനെന്നും ഫൈസാബാദ് ജില്ലയെ അയോധ്യയെന്നും ഗുഡ്ഗാവിനെ ഗുരു ഗ്രാമെന്നും ഇതിനകം മാറ്റിക്കഴിഞ്ഞു. ബഹുമത സമൂഹത്തിൽ പുനർ നാമ പ്രക്രിയയിലൂടെ ഭൂതകാലത്തെ മായ്ച്ചുകളയാൻ സാധിക്കുകയില്ല. ഹിന്ദുത്വ ശക്തികൾക്ക് ഏറ്റവും അഭിമതമായ കാര്യങ്ങൾ ഉൾപ്പെടുത്തി പുതിയ പുസ്തകങ്ങൾ തയ്യാറാക്കുകയും അവയിൽ തന്നെ സംഘി പരിവാറിന് പ്രിയകരമായ കൽപ്പിത കഥകൾ ഫോക്കസ് ഏരിയ ആയി പഠിക്കാൻ കൊടുക്കുകയും ചെയ്താൽ ജ്ഞാനഹത്യയുടെ പൂർത്തിയാവും (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രിൽ 30 - മെയ് 06 എം.എം. ഷിനാസ് )

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...