വിപ്ലവം, കലാപം, യുദ്ധം ഇസ്ലാമിക സമൂഹത്തിൽ
നബി (സ)യ്ക്ക് ശേഷം ഇസ്ലാമിക ആശയ ആദർശത്തിലൂന്നി കൊണ്ട് മതപരമായും രാഷ്ട്രീയമായും നേതൃത്വം കൊടുത്ത നബിയുടെ പിൻഗാമികളാണ് നാലു ഖലീഫമാർ . അബൂബക്കർ ഒഴിച്ചുള്ള മൂന്ന് ഖലീഫമാരും ഭരണ സാരഥ്യം വഹിച്ചു കൊണ്ടിരിക്കെ കൊല ചെയ്യപ്പെടുകയാണുണ്ടായത്. ജൂതന്മാരുടെ ഫിത്നയുടെ അനന്തരഫലമായിട്ടാണ് മുസ്ലിംകൾക്കിടയിൽ വിഭാഗിയതയും പരസ്പരം വാളെടുക്കുന്ന ദുരവസ്ഥ ഉടലെടുതതെങ്കിലും ശീഇ വിഭാഗം സുന്നീ വിഭാഗം എന്നിങ്ങനെ രണ്ട് കക്ഷികളായി പരസ്പരം പോരാടുന്ന അവസ്ഥ സംജാതമായതിൽ ഒരാത്മ വിമർശനം അനിവാര്യമാണ്.
മൂന്നാം ഖലീഫ ഉസ്മാൻ (റ) വിന്റെ വധത്തിൽ കലാശിച്ച കുഴപ്പങ്ങളിൽ മുസ്ലിംകളുടെ പങ്കിൽ ജൂതന്മാരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ജൂത കുടിലതയ്ക്ക് ഇടപെടാനുള്ള അവസരം കൊടുത്തതിന് ന്യായീകരണമില്ല. എന്നാൽ ജമാഅത്തെ ഇസ്ലാമിയും അവർ ആശയധാരരൂപപ്പെടുത്തിയ ശിയാക്കളും സ്വഹാബീ നിന്ദയും സ്വഹാബി തേജോവധവും കൊണ്ട് ഇന്നും ആത്മ സായൂജ്യമടയുകയാണ്.
ടി.മുഹമ്മദ് സാഹിബ് എന്ന ജമാഅത്തെ ഇസ്ലാമി നേതാവിന്റെ കൈയൊപ്പോടെ മലയാളത്തിൽ പ്രസിദ്ധീകരിച്ച രക്ത സാക്ഷ്യം എന്ന പുസ്തകം രചിച്ചത് ശീഇ ചിന്തകനും താത്വികാചാര്യനുമായ അലി ശരീഅത്തിയാണ്.
"രക്ത സാക്ഷ്യത്തിൽ " ഉസ്മാൻ (റ) വീണ്ടും വീണ്ടും വീണ്ടും വധിക്കപ്പെടുന്നു.
ഇസ്ലാമിനെ വഞ്ചിക്കാൻ വേണ്ടി വന്ന ഛിദ്രശക്തികൾക്ക് ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും ഭരണകൂടത്തിന്റെയും കേന്ദ്രത്തിൽ അദ്ദേഹം സ്ഥാനം നൽകി ആദരിച്ചു. ഇസ്ലാമിനും ജാഹിലിയ്യത്തിനുമിടയിലെ ഒരു ഇടക്കണ്ണിയായിട്ടാണ് ഉസ്മാൻ വർത്തിച്ചതെന്നു പറഞ്ഞാൽ അതൊരർഥത്തിൽ ശരിയായിരിക്കും (രക്തസാക്ഷ്യം പേജ് 37.അലി ശരീഅത്തി. ഇസ്ലാമിക ഫൗണ്ടേഷൻ )
ഈ പുസ്തകം കുറേ കാലം ipH ലൂടെ വിൽപ്പന നടത്തിയിരുന്നു.
*ഇസ്ലാമിക വിപ്ലവത്തിന്റെ വിജയത്തിനു വേണ്ടി ഖന് ഡങ്ങൾ ചലിപ്പിച്ച വിശ്വസ്തരായ വിപ്ലവകാരികൾ പലരും ഉഥ്മാന്റെ അനുവാദത്തോടെ മർദ്ദകരുടെയും ജനങ്ങളുടെ അവകാശ വിധ്വംസകര്യ ടേയും കൈകളാൽ വകവരുത്തപ്പെടുകയാണുണ്ടായത്. ഉഥ്മാന്റെ പ്രതിവിപ്ലവത്തിലൂടെ ജാഹിലിയ്യത്തിനെ തിരിച്ചു കൊണ്ടുവരാൻ തക്കം പാർത്തിരുന്നവരുടെയും കൈ ഒന്നാമതായി നീണ്ടത് അലിയുടെ നേർക്കായിരുന്ന*
(അതേ പുസ്തകം)
സ്വഹാബി നിന്ദയിൽ ഈ പുസ്തകത്തിന്റെ കോപ്പിയാണെന്ന് സംശയിക്കുന്ന പുസ്തകമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലോക നേതാവായ സയ്യിദ് ഖുതുബിന്റെ ഇസ്ലാമിലെ സാമൂഹ്യ നീതി. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പ്രസ്തുത ഗ്രന്ഥം ഇന്നും ip H പല എഡിഷനുകളായി വില്പന ചെയ്യുന്നു
പുസ്തകത്തിന്റെ 175 മുതൽ പേജുകളിലൂടെ ഉസ്മാൻ (റ) വിനെ ജമാഅത്ത് വേട്ടയാടുകയാണ്.
ഉസ്മാന്റെ മൃദുല പ്രകൃതിയും തീവ്രമായ കുടുംബ സ്നേഹവും സ്വഹാബികളിൽ അധിക പേരുടെയും ആക്ഷേപത്തിനിട നൽകിയ ചില അനാശാസ്യ സംഭവങ്ങൾക്ക് വഴിയൊരുക്കി. *ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അവ സൃഷ്ടിച്ചത്*
( ഇസ്ലായിലെ സാമൂഹ്യ നീതി. സയ്യിദ് ഖുതുബ് ipH )
വിപ്ലവം, കലാപം, യുദ്ധം ഇസ്ലാമിക സമൂഹത്തിൽ 2
മുസ്ലിംകൾ പരസ്പരം ഏറ്റുമുട്ടിയ യുദ്ധമാണ് ജമൽ യുദ്ധം. ആയിശ (റ) വും അലി (റ) വും തമ്മിലായിരുന്നു യുദ്ധം.
സിഫ്ഫീൻ യുദ്ധം അലിയും മുആവിയയും തമ്മിലായിരുന്നു. ഇരു പക്ഷത്തു നിന്നുമായി ഒട്ടേറെ പേർ രക്തസാക്ഷികളായി.
(ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം ഭാഗം 1 സർവത് സൗലത്ത് .പേജ് 86 ,87 ip H)
മതകാര്യങ്ങളിൽ മനുഷ്യനെ വിധികർത്താവാക്കുന്നത് അവിശ്വാസമാണെന്നും അബൂ മൂസൽ അശ്അരിയെ വിധികർത്താവാക്കിയ അലിയുടെ നടപടി ഖുർആൻ വിരുദ്ധമാണെന്നും ഖവാരിജുകൾ പ്രഖ്യാപിച്ചു. തീവ്രവാദ ശൈലി കെ കൊണ്ട ഖവാരിക്കുകൾ ഭീകര പ്രവർത്തനം മാർഗമായി സ്വീകരിച്ചു. ഭയാനകമായ ഒരു പദ്ധതി അവർ ആസൂത്രണം ചെയ്തു. മുസ്ലിംകൾ പരസ്പരം യുദ്ധം ചെയ്തതിനുത്തരവാദികൾ അലി, മുആവിയ, അംറുബ്നുൽ ആസ് എന്നിവരായതിനാൽ മൂന്നു പേരെയും കൊല്ലാൻ ഗൂഢാലോചന നടത്തി. ഇബ്നു മുൽജിം അലിയെ കൊലപ്പെടുത്തി (പേജ് 87)
സ്വഹാബികൾ പരസ്പരം യുദ്ധം ചെയ്തു.
ആയിശയും അലിയും തമ്മിലും മുആവിയയും അലിയും തമ്മിലും യുദ്ധം നടന്നു.
ചരിത്രം പഠിക്കണം
ഖവാരിജുകളാണ് നിയമ നിർമാണാധികാരം അല്ലാഹുവിന് മാത്രം എന്ന അസ്ഥാനത്തുള്ള പ്രമേയവുമായി വന്ന് അലിയടക്കമുള്ള സ്വഹാബികളെ കാഫിർ മുദ്രകുത്തിയതും കലാപത്തിന് ആഹ്വാനം നടത്തിയതും
നാല് ഖലീഫമാരുടെ ശേഷം ഇസ്ലാമിക ഖിലാഫത്ത് തകർന്നു.
തുടർന്ന് രാജവാഴ്ച ആരംഭിച്ചു
തുടർന്ന് മുസ്ലിംകൾക്കിടയിൽ രൂക്ഷമായ ആഭ്യന്തര കലാപങ്ങൾ ഉടലെടുത്തു.
ചരിത്രബോധം ഇല്ലാതെ ആർക്കോ വേണ്ടി ചരിത്രവധം നടത്തുന്നവരെ സാമാന്യ ബോധമുള്ളവർ തിരുത്തണം
വീക്ഷണ വ്യത്യാസ പുലർത്തുന്നവരെ ശാരീരികമായി ആക്രമിക്കാൻ വരെ പിൽക്കാല ഹമ്പലികൾ ധൃഷ്ടരായി. ഷാഫികളും ശീഇകളുമാണ് ഈ ഹമ്പലി തീവ്രതയുടെ ഇരയായത് (പ്രബോധനം 2012 ഏപ്രിൽ 7 പേജ് 44)
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment