എന്റെ അറേബ്യൻ യാത്ര 3 ഖത്തർ ലാകകപ്പ് ഫുഡ്ബോളിനിടെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ ഹൈലൈറ്റ് ചെയ്ത ഒരു വാർത്ത ഉണ്ടായിരുന്നു. ഓരോ കളികൾക്ക് ശേഷവും സ്റ്റേഡിയവും നഗരവും വൃത്തിയാക്കി വെടിപ്പാക്കി സൂക്ഷിക്കുന്നതിൽ ആ രാജ്യത്തെ ഭരണ സംവിധാനം കാണിച്ച ശുഷ്കാന്തി. ലക്ഷങ്ങൾ തടിച്ചു കൂടുന്ന മക്ക, മദീന എന്ന ഇരു ഹറമുകളിലും എത്ര വേഗത്തിലാണ് ശുദ്ധീകരണവും സംസ്കരണവും നടപ്പിലാക്കുന്നത്. മാലിന്യം കേരളത്തെ വല്ലാതെ ബാധിച്ച കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. നഗരത്തിന്റെ വിഴുപ്പുകൾ പേറാൻ വിധിക്കപ്പെട്ട നിരവധി ഗ്രാമീണ ജീവിതങ്ങൾ നമ്മെ വേണ്ടത്ര അലോസരപ്പെടുത്തുന്നില്ല. ജൈവ ഖരമാലിന്യങ്ങൾ വേർതിരിച്ച് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ വളങ്ങളും ഉൽപ്പന്നങ്ങളുമാക്കി മാറ്റുന്ന വികസിത രാജ്യങ്ങളുടെ നല്ല മനസ്സ് നാം മാതൃകയാക്കേണ്ടതുണ്ട്. തോടും കായലും പുഴയും കടലും മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുപ്പതൊട്ടിയാക്കുന്ന "ശവസംസ്കാരം " ഉപേക്ഷിക്കണം. ഉപയോഗിച്ച് വലിച്ചെറിയുക എന്ന ശീലത്തെ ആദ്യം വലിച്ചെറിയണം. ശിശു മരണനിരക്ക് വളരെ കുറവുള്ള മാതൃമരണനിരക്ക് ഇന്ത്യയിലും ലോകത്ത് തന്നെയും കുററുള്ള നമ്മുടെ നാട് ആരോഗ്യ രംഗത്ത് അസൂയാർഹമായ...