Skip to main content

Posts

ഗോവധം

ആര്യന്മാരുടെ ഭക്ഷണം അപ്പം ചോറ് പാല് നെയ്യ് മാംസം എന്നിവയായിരുന്നു. മാംസത്തിൽ വിശേഷിച്ചും കന്നു കുട്ടികളുടെ മാംസം പ്രിയങ്കരമായിരുന്നു.സംസ്കൃതിയുടെ പുത്രനായ രത്നിദേവന് 200 പാചകക്കാർ ഉണ്ടായിരുന്നു.ദിനംപ്രതി 2000 പശുക്കളുടെ മാംസം പാകം ചെയ്യാറുണ്ട്. (വിശ്വദർശനങ്ങൾ പേജ് 548,) ഇന്ത്യയിലെ പൂർവ്വകാല ഭരണാധികാരികൾ രാജ്യവും വീര്യവും നേടാൻ വേണ്ടി മൃഗങ്ങളെ കൊന്ന് യാഗങ്ങൾ നടത്തിയിരുന്നു. ദശരഥൻറെ അശ്വമേധ യാഗത്തിനായി 300 പശുക്കളെ ഹോമിക്കപ്പെട്ടിരുന്നു. (സുകുമാർ അഴീക്കോട് തത്വവും മനുഷ്യനും) ശങ്കരന്റെ പ്രചരണത്തെ തുടർന്ന് ദ്വിജന്മാർ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരികളായി തീർന്നു എന്നാൽ ശൂദ്രനും ചണ്ഡാളരും ആദിവാസികളും മാംസാ ഭുക്കുകളായി തുടർന്നു. (ഹൈന്ദവ ഫാസിസത്തിന്റെ വിപൽ സൂചനകൾ -കാഞ്ച ഇളയ പേജ് 12, ന്യൂ ഏജ് ബുക്സ്) ദളിത്-ആദിവാസി സമൂഹം ഹിന്ദുക്കളുടെ ഭാഗമല്ല, അവരുടെ ഭക്ഷണരീതി മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളോടാണ് സാമ്യപ്പെടുന്നത്. ന്യൂനപക്ഷമായ സസ്യാഹാരികളെ മാംസ ഹാരികളാക്കുന്നതാണ് എളുപ്പം. ഇന്ത്യൻ ഭക്ഷ്യ സംസ്കാരത്തെ ഏകമാനമാക്കാൻ ബിജെപി സംഘപരിവാറുകൾ ശ്രമിക്കുമ്പോൾ വിശേഷിച്ചും (അതേ പുസ്തകം കാഞ്ച ഇളയ )
Recent posts

ശീഇസം

ശീഇകളുടെ വിലായത്തുൽ മുജ്തഹിതിനെയും കടത്തിവെട്ടുന്നതാണ് ഉസ്താദുമാരിലുള്ള ഈ വിശ്വാസം.പരേതന്റെ വീട്ടിലോ കബറിടത്തിലോ വെച്ച് ഉറൂസുകൾ നടത്തിയിരുന്നതായി തെളിയിക്കാൻ സാധ്യമല്ല. എങ്കിൽ പിന്നെ അത് വന്ന വഴി ഏതാണ് നിസ്സംശയം അതൊരു പേർഷ്യൻ ആചാരമാണ്. അവരിൽനിന്ന് കടം കൊണ്ട് ശീഈ ധാരകളാണ് ഈ പുത്തനാചാരത്തിന് പ്രചാരം നൽകിയത് പ്രബോധനം 2014 ആഗസ്റ്റ് 24 പേജ് 30 ,31ഇ എൻ ഇബ്രാഹിം പെരിയ ചെകുത്താൻ എന്ന് യാങ്കി സാമ്രാജ്യത്വത്തിനു നേരെ ആദ്യം വിരൽ ചൂണ്ടിയത് ഇറാനിലെ ഇസ്ലാമിക വിപ്ലവ ശില്പി ആയത്തുല്ലാ ഖുമൈനിയായിരുന്നു (ചെകുത്താനും ചൂണ്ടുവിരലും വി എം ഇബ്രാഹിം പേജ് 11 ഐ.പി.എച്ച്) ശീ ഈ -സുന്നികൾക്കിടയിലുള്ള കടുത്ത വിഭജനം സാമ്രാജ്യത്വ ശക്തികളുടെ സൃഷ്ടിയാണ്(പ്രബോധനം ആഗസ്റ്റ് 22 പേജ് 7ഉസ്സൻ കുട്ടി പാലത്തോൾ)

ജമാ ശീഇസം

വിപ്ലവം, കലാപം, യുദ്ധം ഇസ്ലാമിക സമൂഹത്തിൽ നബി (സ)യ്ക്ക് ശേഷം ഇസ്ലാമിക ആശയ ആദർശത്തിലൂന്നി കൊണ്ട് മതപരമായും രാഷ്ട്രീയമായും നേതൃത്വം കൊടുത്ത നബിയുടെ പിൻഗാമികളാണ് നാലു ഖലീഫമാർ . അബൂബക്കർ ഒഴിച്ചുള്ള മൂന്ന് ഖലീഫമാരും ഭരണ സാരഥ്യം വഹിച്ചു കൊണ്ടിരിക്കെ കൊല ചെയ്യപ്പെടുകയാണുണ്ടായത്. ജൂതന്മാരുടെ ഫിത്നയുടെ അനന്തരഫലമായിട്ടാണ് മുസ്ലിംകൾക്കിടയിൽ വിഭാഗിയതയും പരസ്പരം വാളെടുക്കുന്ന ദുരവസ്ഥ ഉടലെടുതതെങ്കിലും ശീഇ വിഭാഗം സുന്നീ വിഭാഗം എന്നിങ്ങനെ രണ്ട് കക്ഷികളായി പരസ്പരം പോരാടുന്ന അവസ്ഥ സംജാതമായതിൽ ഒരാത്മ വിമർശനം അനിവാര്യമാണ്. മൂന്നാം ഖലീഫ ഉസ്മാൻ (റ) വിന്റെ വധത്തിൽ കലാശിച്ച കുഴപ്പങ്ങളിൽ മുസ്ലിംകളുടെ പങ്കിൽ ജൂതന്മാരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ജൂത കുടിലതയ്ക്ക് ഇടപെടാനുള്ള അവസരം കൊടുത്തതിന് ന്യായീകരണമില്ല. എന്നാൽ ജമാഅത്തെ ഇസ്ലാമിയും അവർ ആശയധാരരൂപപ്പെടുത്തിയ ശിയാക്കളും സ്വഹാബീ നിന്ദയും സ്വഹാബി തേജോവധവും കൊണ്ട് ഇന്നും ആത്മ സായൂജ്യമടയുകയാണ്. ടി.മുഹമ്മദ് സാഹിബ് എന്ന ജമാഅത്തെ ഇസ്ലാമി നേതാവിന്റെ കൈയൊപ്പോടെ മലയാളത്തിൽ പ്രസിദ്ധീകരിച്ച രക്ത സാക്ഷ്യം എന്ന പുസ്തകം രചിച്ചത് ശീഇ ചിന്തകനും താത്വികാചാര്യനുമായ...

ലാ ഇലാഹ ഇല്ലല്ലാഹ്

ലാഇലാഹ ഇല്ലല്ലായുടെ വൃത്തം ചുരുങ്ങി വന്നതിനെ തുടർന്നാണ് മുസ്ലിം ലോകത്ത് അധിനിവേശങ്ങൾ നടക്കുന്നത് എന്നോർക്കണം സൈനിവേശവും രാഷ്ട്രീയ അധിനിവേശവും സാമ്പത്തിക അധിനിവേശവും ഒക്കെ അങ്ങനെ തന്നെയാണ് സംഭവിച്ചത്. അധികാരം ലഭിക്കാൻ മുസ്ലീങ്ങൾ ശ്രമിക്കുന്നില്ല. (ലാ ഇലാഹ ഇല്ലല്ലാഹ് ആശയം ആദർശം നിയമം ജീവിതവ്യവസ്ഥ പേജ് 115 ) ഇസ്ലാമിന്റെ രാഷ്ട്രം എന്ന നിലക്ക് മുസ്ലീങ്ങളെ ഒരുമിപ്പിച്ചിരുന്ന ഖിലാഫത്ത് തുടച്ചുനീക്കുക അവരുടെ ആവശ്യമായിരുന്നു. (116) പാശ്ചാത്യവൽക്കരണ പ്രക്രിയയിൽ സാധ്യമായ സർവ്വമാധ്യമങ്ങളും ഉപയോഗിക്കപ്പെട്ടു. പാഠ്യപദ്ധതി വാർത്ത മാധ്യമങ്ങൾ വിശിഷ്യാ പത്രങ്ങൾ നാടകം സിനിമ സ്വതന്ത്ര സ്ത്രീകൾ നഗ്നത പ്രദർശനം ക്രിസ്ത്യൻ മിഷനറി സ്കൂളുകൾ നാടക നൃത്ത ഗായിക ട്രൂപ്പുകൾ വിവർത്തിത പാശ്ചാത്യ സാഹിത്യങ്ങൾ ഡാർവിൻ സിദ്ധാന്തത്തിന്റെ പ്രചാരണം സ്ത്രീപുരുഷ സങ്കലനത്തിനുള്ള ആഹ്വാനം ഇസ്ലാമിന് പകരം ദേശീയത സ്വീകരിക്കാനുള്ള പ്രചാരവേലകൾ, തുടങ്ങി പലതും അങ്ങനെ ഒരൊറ്റ നൂറ്റാണ്ടിനുള്ളിൽ മുസ്ലിമിനെയും അമുസ്ലിമിനെയും പരസ്പരം തിരിച്ചറിയാനാവാത്ത വിധം സാംസ്കാരിക അധിനിവേശം വിജയിച്ചു. (പേജ് 118) മുശ്രിക്കുകൾ മുശ്രിക്കുളായത് സ്വന്തമായി നിയ...

ശിർക്ക് ഹറാമായി

ജമാഅത്തെ ഇസ്‌ലാമിക്ക് മാത്രമുള്ള വാദം ഇസ്‌ലാമിൻ്റെ നിയമനിർമ്മാണാധികാരം അല്ലാഹുവിന് മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് സലഫികൾ എന്നാൽ ഭൗതിക കാര്യങ്ങളിൽ ഇസ്‌ലാമിക വിരുദ്ധമല്ലാത്ത കാര്യങ്ങൾ ചെയ്യാം അത് അംഗീകരിക്കാം അതിൽ പ്രവർത്തിക്കാം. ഇസ്ലാമിൻ്റെ പൊതു നിയമം പാലിച്ചാൽ മാത്രം മതി. ഉദാഹരണം റോഡിന് വീതി കൂട്ടൽ കോൺക്രീറ്റ് പാലം ഉണ്ടാക്കൽ ദൗതിക വിദ്യാഭ്യാസം നേടൽ അതിന് സ്ഥാപനങ്ങൾ ഉണ്ടാക്കൽ etc എന്നാൽ റോഡിന് വീതി കൂട്ടും പോലെ സുഖവും സൗകര്യവും ജനതാല്പര്യവും ലക്ഷ്യമിട്ട് മതത്തിൽ കൂട്ടാനോ ചുരുക്കാനോ പാടില്ല. ദീനും ദുനിയാവും ഒന്നാണെന്നാണ് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത് പ്രചരിപ്പിച്ചത്. ഇത് പടച്ചവൻ്റെ നിയമത്തിലെ കയ്യേറ്റമാണ്. ദീനും ദുനിയാവും ഒന്നാണെന്ന് ഖുർആനോ ഹദീസോ പഠിപ്പിച്ചിട്ടില്ല. നബിമാരുടെ ജീവിതത്തിൽ കാണാനാവില്ല. തീർത്തും പ്രായോഗികവുമല്ല. ദിനും ദുനിയാവും രണ്ടാണ്. സലഫികളുടെ ഈ നയ നിലപാടിലേക്ക് ജമാഅത്ത് ഇക്കാലത്ത് എത്തിയെങ്കിലും താത്വികമായി ഇന്നും ദീനും ദുനിയാവും ഒന്നാണെന്ന് അവർ വാദിക്കുന്നു. മാധ്യമം പത്രം മീഡിയ വൺ വെൽഫയർ പാർട്ടി സോളിഡാരിറ്റി ദിനാണെന്ന് തെളിയിക്കാനാവുമോ? ഹറാമിനെ...

യാത്ര 3

എന്റെ അറേബ്യൻ യാത്ര 3 ഖത്തർ ലാകകപ്പ് ഫുഡ്ബോളിനിടെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ ഹൈലൈറ്റ് ചെയ്ത ഒരു വാർത്ത ഉണ്ടായിരുന്നു. ഓരോ കളികൾക്ക് ശേഷവും സ്റ്റേഡിയവും നഗരവും വൃത്തിയാക്കി വെടിപ്പാക്കി സൂക്ഷിക്കുന്നതിൽ ആ രാജ്യത്തെ ഭരണ സംവിധാനം കാണിച്ച ശുഷ്കാന്തി. ലക്ഷങ്ങൾ തടിച്ചു കൂടുന്ന മക്ക, മദീന എന്ന ഇരു ഹറമുകളിലും എത്ര വേഗത്തിലാണ് ശുദ്ധീകരണവും സംസ്കരണവും നടപ്പിലാക്കുന്നത്. മാലിന്യം കേരളത്തെ വല്ലാതെ ബാധിച്ച കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. നഗരത്തിന്റെ വിഴുപ്പുകൾ പേറാൻ വിധിക്കപ്പെട്ട നിരവധി ഗ്രാമീണ ജീവിതങ്ങൾ നമ്മെ വേണ്ടത്ര അലോസരപ്പെടുത്തുന്നില്ല. ജൈവ ഖരമാലിന്യങ്ങൾ വേർതിരിച്ച് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ വളങ്ങളും ഉൽപ്പന്നങ്ങളുമാക്കി മാറ്റുന്ന വികസിത രാജ്യങ്ങളുടെ നല്ല മനസ്സ് നാം മാതൃകയാക്കേണ്ടതുണ്ട്. തോടും കായലും പുഴയും കടലും മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുപ്പതൊട്ടിയാക്കുന്ന "ശവസംസ്കാരം " ഉപേക്ഷിക്കണം. ഉപയോഗിച്ച് വലിച്ചെറിയുക എന്ന ശീലത്തെ ആദ്യം വലിച്ചെറിയണം. ശിശു മരണനിരക്ക് വളരെ കുറവുള്ള മാതൃമരണനിരക്ക് ഇന്ത്യയിലും ലോകത്ത് തന്നെയും കുററുള്ള നമ്മുടെ നാട് ആരോഗ്യ രംഗത്ത് അസൂയാർഹമായ...

ചരിത്രം മായ്ക്കുന്നു

ചരിത്രം മായ്ക്കുന്ന അധികാരം ഫാസിസ്റ്റുകൾ ചരിത്രത്തിലും വ്യാപകമായി കർസേവ നടത്തുകയാണ്. ബാബരി മസ്ജിദ് പോലുള്ള മുസ്ലിം ആരാധനാലയങ്ങൾ തകർക്കുകയും പശുവിന്റെ പേരിൽ സംഘി നരഭോജികൾ പച്ചക്ക് മനുഷ്യരെ കൊന്ന്തിന്നുകയോ മുസ്ലിംകളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയ്യേറ്റം നടത്തുകയോ സംവരണം പിൻവലിക്കുകയും ഫെല്ലോഷിപ്പുകൾ നിർത്താ ലാക്കുകയും മുസ്ലിം ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നൽകാതിരിക്കുകയോ ചെയ്തത് കൊണ്ട് മാത്രം ഇന്ത്യയുടെ പിറവിയെയും മധ്യകാല സുവർണകാലഘട്ടത്തെയും തമസ്ക്കരിക്കാനാവില്ല. ഇന്ത്യയുടെ വസ്തുനിഷുമായ ചരിത്രമെന്ന സൂര്യനെ ഹിന്ദുത്വ സങ്കുചിത രാഷ്ട്രീയ കാർമേഘം കൊണ്ട് മറച്ചു പിടിക്കാനുള്ള ശ്രമമാണ് ഫാസിസ്റ്റു ഭരണകൂടവും സംവിധാനങ്ങളും നടത്തുന്നത്. കള്ളക്കഥകൾക്ക് പിറകെ മധ്യകാല ചരിത്രത്തെയും ആധുനിക ഇന്ത്യയെ സൃഷ്ടിച്ച മുഗൾ കാലഘട്ടത്തെ തന്നെ അടർത്തിമാറ്റി വട്ടപൂജ്യത്തെ പ്രതിഷ്ഠിക്കാനാണ് അവർ പാടുപെടുന്നത്. മാതൃഭൂമി ദിനപത്രം സംഘി ഭീകരതയെ പോലും വെളുപ്പിക്കാൻ കഷ്ടപ്പാറുണ്ടെന്ന സത്യം മലയാളികൾക്ക് നന്നായറിയാം. എന്നാൽ ധൈഷണികവും സർഗാത്മകവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്നു വേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പ് പലപ്പോഴും ഏറെക...