Skip to main content

Posts

Showing posts from November, 2020

ലോറൻസ് ബ്രൗൺ

 *ഇസ്ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *9 *ജെറാൾഡ് എഫ് ഡി ർക്സ്* അമേരിക്കയിൽ ജനിച്ചു. ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് 1971 ൽ തത്വശാസ്ത്ര ബിരുദം നേടി. ദൈവശാസ്ത്രത്തിലും മനശാസ്ത്രത്തിലും ബിരുദാന്തരബിരുദം കരസ്തമാക്കി. തത്വശാസ്ത്രത്തിൽ ഡോക്ട റേറ്റ് ലഭിച്ചു. യുണൈറ്റഡ് മെത്തോ സിസ്റ്റ് ചർച്ചിൽ 1972 മുതൽ സേവ ചെയ്തു. ക്രൈസ്തവ കൗൺസിലിൽ ഇരുപത് വർഷത്തോളം സൈക്കോ തൊറാപ്പിക്ക് നേതൃത്വം നൽകി. അറേബ്യൻ കുതിരകളെ സംബന്ധിച്ച് ഗവേഷണം നടത്തവേ ധാരാളം മുസ്ലിംകളമായി ഇടപെടാൻ കഴിഞ്ഞു. അങ്ങനെ മതതാരതമ്യ  പഠനത്തിനുള്ള സാഹചര്യമുണ്ടായി. ത്രിത്വ സങ്കല്പം വിമർശന വിധേയമാക്കി. ബ്രിട്ടാനിക്ക എൻ സൈക്ലോപിഡയിൽ പോലും ഈ വിഷയത്തിൽ പിൽക്കാലത്ത് കൈകടത്തലുകളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 1993 ൽ ഇസ്ലാം സ്വീകരിച്ചു. 1998 ൽ സഊദി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക പഠനം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ ഭാര്യ ഡെബ്രയും ഇസ്ലാം ആശ്ലേഷിച്ചു. മന:ശാസ്ത്രത്തിൽ അറുപതിൽ അധികം പുസ്തകം രചിച്ച പ്രതിഭാശാലി കൂടിയാണ് ജെറാൾഡ്. The Cross and the crescent, Abraham The friend of God, Uderstanding Islam A Guide for The Judea...

ജെറാൾഡ് എഫ് റിഡിക് സ്

 *ഇസ്ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *9 *ജെറാൾഡ് എഫ് ഡി ർക്സ്* അമേരിക്കയിൽ ജനിച്ചു. ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് 1971 ൽ തത്വശാസ്ത്ര ബിരുദം നേടി. ദൈവശാസ്ത്രത്തിലും മനശാസ്ത്രത്തിലും ബിരുദാന്തരബിരുദം കരസ്തമാക്കി. തത്വശാസ്ത്രത്തിൽ ഡോക്ട റേറ്റ് ലഭിച്ചു. യുണൈറ്റഡ് മെത്തോ സിസ്റ്റ് ചർച്ചിൽ 1972 മുതൽ സേവ ചെയ്തു. ക്രൈസ്തവ കൗൺസിലിൽ ഇരുപത് വർഷത്തോളം സൈക്കോ തൊറാപ്പിക്ക് നേതൃത്വം നൽകി. അറേബ്യൻ കുതിരകളെ സംബന്ധിച്ച് ഗവേഷണം നടത്തവേ ധാരാളം മുസ്ലിംകളമായി ഇടപെടാൻ കഴിഞ്ഞു. അങ്ങനെ മതതാരതമ്യ  പഠനത്തിനുള്ള സാഹചര്യമുണ്ടായി. ത്രിത്വ സങ്കല്പം വിമർശന വിധേയമാക്കി. ബ്രിട്ടാനിക്ക എൻ സൈക്ലോപിഡയിൽ പോലും ഈ വിഷയത്തിൽ പിൽക്കാലത്ത് കൈകടത്തലുകളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 1993 ൽ ഇസ്ലാം സ്വീകരിച്ചു. 1998 ൽ സഊദി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക പഠനം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ ഭാര്യ ഡെബ്രയും ഇസ്ലാം ആശ്ലേഷിച്ചു. മന:ശാസ്ത്രത്തിൽ അറുപതിൽ അധികം പുസ്തകം രചിച്ച പ്രതിഭാശാലി കൂടിയാണ് ജെറാൾഡ്. The Cross and the crescent, Abraham The friend of God, Uderstanding Islam A Guide for The Judea...

മൈക്കൾ വൂൾഫ്

 *ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *8  മൈക്കൽ വോൾഫ്* അമേരിക്കയിലെ അറിയപ്പെട്ട മാധ്യമ പ്രവർത്തകൻ, ജൂത-ക്രൈസ്തവ വംശജൻ മതങ്ങളെ കുറിച്ച് അവഗാഹം നേടി.ഇരുപത്തി അഞ്ച് വർഷം എഴുത്ത് രംഗത്ത് സജീവമായിരുന്നു. വർണവിവേചനത്തിനെതിരെ പോരാടി. മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി നിരന്തരം പ്രയത്നച്ചു.പ്ലൂരലിസത്തിൻ്റെ വക്താവായിരുന്നു. ആഫ്രിക്കയിൽ കടുത്ത വർണ വിവേചനം ഉണ്ടായിരുന്നെങ്കിലും മുസ്ലിംകൾക്കിടയിൽ വർണവെറി തീരെ ഉണ്ടായിരുന്നില്ലെന്ന് മൂന്ന് വർഷത്തെ ആഫ്രിക്കൻ ജീവിതാനുഭവത്തിൽ നിന്ന്  അദ്ദേഹം നിരീക്ഷിച്ചു.1981ൽ മൊറോയിൽ പര്യടനം നടത്തി.നമസ്ക്കാരത്തിൽ വിവിധ വർണവേഷ ദേശ ഭാഷക്കാർ ഒന്നിച്ച് തോളോടുതോൾ ചേർന്ന് ആരാധിക്കുന്ന കാഴ്ച അദ്ദേഹത്തെ നന്നായി സ്വാധീനിച്ചു.ഇസ്ലാമിൽ പൗരോഹിത്യമില്ലാത്തതിനാൽ ആരും ആരെക്കാളും ഉയർന്ന നോ അധമനാ അല്ലെന്ന് അദ്ദേഹം വിലയിരുത്തി.ഇസ്ലാം സ്ത്രീക്ക് ഉയർന്ന പദവിയാണ് നല്കുന്നതെന്നും പ്ലരലിസത്തേക്കാൾ ഉയർന്ന ആശയധാര ഇസ്ലാമിനുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. The Haj j, Thorsand Roads to mecca തുടങ്ങിയ ധാരാളം പുസ് കങ്ങൾ രചിച്ചു.സെപ്റ്റംബർ 11 ൻ്റെ പശ്ചാത്തലത്തിൽ എഴുത...

യൂസുഫ് എസ്റ്റസ്

 *ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *7. യൂസുഫ് എസ്റ്റസ്* സെക്സാസിൽ ജനിച്ചു.ക്രിസ്ത്രീയ കുടുംബം. സുവിശേഷകൻ. ഗായകൻ, ടി.വി. ഷോ അവതാരകൻ ,1994-20% കാലയളവിൽ UN മതകാര്യ പ്രതിനിധി.സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചു. മത താരതമ്യ പഠനത്തിൽ മുഴുകി.11611 എഡിയിലിറങ്ങിയ കിംഗ് ജെയിംസിൻ്റെ ബൈബിളും 1953 ലെ റിവൈസ്ഡ് ബൈബിളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് എസ്റ്റസിന് ബോധ്യപ്പെട്ടു.യെശയ്യാ .. 42:8, മത്തായി 24:36 എന്നിവചനങ്ങൾ ഏക ദൈവ വിശ്വാസം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ക്രൈസ്തവ സമുദായം ഏക ദൈവ വിശ്വാസം പ്രായോഗികമായി പുലർത്തുന്നേയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.അദ്ദേഹവും കുടുംബവും ഇസ്ലാമിലേക്ക് വന്നത് അമേരിക്കയിൽ വലിയ ചർച്ചയായി.ഇസ്ലാമിനെ തീവ്രവാദ പ്രസ്ഥാനമാക്കി മുദ്രകുത്തി എസ്റ്റസിനെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനും അദ്ദേഹം അക്കമിട്ട് മറുപടി പറഞ്ഞു. ബൈബിളിൽ ഇരുനൂറു പ്രാവശ്യം വാൾ എന്ന പദപ്രയോഗമുണ്ടെന്ന് എസ്റ്റേറ്റ് പ്രതികരിച്ചു.ഇസ് ലാമിക പ്രബോധന രംഗത്ത് ഐ.ടി സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടുള്ള മത പ്രചരണ ശൈലിയാണ് എസ്റ്റസിൻ്റെത്.പത്തോളം വെബ് സെറ്റ് അദ്ദേഹം തുറന്നു. കർക്കശവും താത്വികവു...

കെൽദാനി

 *ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *6 ഡേവിഡ് ബെഞ്ചമിൻ കെൽദാനി* 1867ൽ പേർഷ്യയിൽ ജനനം. 1890 ൽ ഇംഗ്ലണ്ടിലെ സെൻ്റ് ജോസഫ് മിഷനറി കോളേജിൽ വൈദിക പഠനം നടത്തി.റോമിൽ തത്വശാസ്ത്ര ദൈവശാസ്ത്ര കോളേജിൽ ഉപരിപഠനം നടത്തി. പഠകാലത്ത് തന്നെ ധാരാളം പ്രസിദ്ധീകരണങ്ങളിൽ നിരന്തരമായി എഴുതി,റോമൻ കത്തോലിക്കാ പാതിരി .ആoഗ്ലിക്കൽ സ്കൂളിൽ അത്യാപകൻ, ഡീക്കൻ പദവി ലഭിച്ചു. New country and New Men എന്ന വിഷയത്തിൽ ഗവേഷണപഠനം നടത്തി 1908 ൽ ഇംഗ്ലണ്ടിലെത്തി മത താരതമ്യ പഠനത്തിൽ മുഴുകി.1904 ൽ തുർക്കി സന്ദർശിച്ച് ഇസ് ലാമിക ചിന്തകൻ ജമാലുദ്ദീൻ എഫ് ഫണ്ടിയുമായി യേശുവിൻ്റെ ദൈവത്വമെന്ന വിഷയത്തിൽ സംവാദം നടത്തി. യോഹന്നാൻ അധ്യായം 16 ലെ 7 മുതൽ 13 വരെയുള്ള വചനങ്ങൾ വിമർശന വിധേയമാക്കി. ഇസ്ലാമിനെ കുറിച്ച് ആഴത്തിൽ പഠിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഇസ്ലാം പുൽകിയത്. ഇസ്ലാമിലെ കലർപ്പില്ലാത്തഏക വിശ്വാസത്തിൽ ആകൃഷ്ടനായി അബ്ദുൽ അഹദ് ദാവൂദ് എന്ന പേര് സ്വീകരിച്ചു. Periqlieth means Ahammed, son of men who is he , Muhammad in Bible  തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു.

ലിയോ പോൾസ് വെയിൽ

 *ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *5 ലിയോ പോൾസ് വെയിസ്*  പൗരോഹിത്യ ജൂത കുടുംബത്തിൽ ജനിച്ചു. സൈന്യത്തിലും സിനിമയിലും പത്ര രംഗത്തും സേവനമനുഷ്ഠിച്ചു. പല സംസ്കാരങ്ങളെ പറ്റിയും പഠനം നടത്തി. ലോകം ചുറ്റി സഞ്ചരിച്ചു. ഇന്ത്യയിലും താമസിച്ചു.25 വർഷം അറേബ്യൻനാടുകളിൽ ജീവിച്ചു.ഹിബ്രു, അരാമിക് ഭാഷയിൽ അവഗാഹം നേടി. തൗറാത്തിലും തൽമൂദിലും അഗാധജ്ഞാനം നേടി.The Choosen one (ദൈവത്താൽ പ്രത്യേകമായി സ്വർഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വർഗമെന്നും റോയൽ ബ്ലഡുള്ളവരുമെന്ന ജൂത വംശീയ വർഗീയ മനോഭാവത്തിനെതിർ ചേരിയിൽ ചിന്തിച്ചു. സ്വസമുദായത്തിൻ്റെ ആക്രമണ സ്വഭാവത്തെയും എതിർത്തു.ഇസ്ലാമിൻ്റെ മാനവികതയിൽ ആകൃഷ്ടനായി 1926 ൽ ജർമനിയിൽ വെച്ച് ഇസ്ലാം സ്വീകരിച്ചു.മഹാകവി മുഹമ്മദ് ഇഖ്ബാലിൻ്റെയും മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെയും അടുത്ത സുഹൃത്തായിരുന്നു.ഇസ്ലാം ആശ്ലേഷിച്ചശേഷം മുഹമ്മദ് അസദ് എന്ന പേര് സ്വീകരിച്ചു.ബഷീറിൻ്റെ ഓർമകളുടെ അറകളിൽ അസദിനെ പറ്റിയുള്ള വിവരണമുണ്ട്. ഇംഗ്ലീഷിൽ ശ്രദ്ധേയമായ ഖുർആൻ പരിഭാഷ രചിച്ചു. Road to mecca എന്ന ലോക പ്രശസ്തമായ മറ്റൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.മലയാ...

മാൽക്കം എക്സ്

 *ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *4. മാൽക്കം എക്സ്* അമേരിക്കയിലെ ആഫ്രോ-അമേരിക്കൻ വംശജനായി എൾ ലിറ്റിൽ - ലൂയിസ് ദമ്പതികളുടെ മകനായിൽ 1925ൽ ജനിച്ചു.ബാപ് സ്റ്റിക് കുടുംബം. ചെറുപ്പത്തിലേ മയക്കുമരുന്നിനും കുത്തഴിഞ്ഞ ലൈഗികതയിലും കവർച്ചയിലും മുഴുകി. കടുത്ത കറുത്ത വർഗസ്നേഹിയായിരുന്നു. മതാപിതാക്കളുടെ മരണവും വെള്ളക്കാരാൽ സഹോദരങ്ങൾ കൊല്ലപ്പെട്ടാൽ ഇsയായതും അദ്ദേഹത്തെ വെള്ളക്കാരുടെ ശത്രുവാക്കി മാറ്റി.വെള്ളക്കാരോടുള്ള നിരന്തരഅക്രമവും ക്രിമിനൽ പ്രവർത്തനവും കാരണം ദീർഘകാലം ജയിലിൽ കഴിയേണ്ടിവന്നു. ജയിലിൽ വെച്ച് അക്ഷരജ്ഞാനം നേടി. പതുക്കെ വായനയുടെ ലോകത്തെത്തി.ഇസ്ലാം പഠനം അദ്ദേഹത്തെ ഒരു മനു

കാറ്റ് സ്റ്റീവസ്

 *ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *3 കാറ്റ്സ്റ്റീവസ്* 1948 ൽ ഇംഗ്ലണ്ടിൽ ജനിച്ചു.ക്രിസ്ത്യാനികളായ ഗ്രീക്ക് - സ്വീഡിഷ് ദമ്പതികളുടെ പുത്രൻ.സ്റ്റീവിന് 8 വയസ്സായപ്പോൾ മാതാപിതാക്കൾ കുടുംബ ബന്ധം വിഛേദിച്ചു. യൗവനത്തിൽ മയക്കുമരുന്നിന് അടിമയായി. സംഗീതരംഗത്ത് ലോക ശ്രദ്ധ നേടി.ഡിപ്രഷൻ ബാധിച്ചു. പണവും മദ്യവും പ്രശസ്തിയും സമാധാനമുണ്ടാക്കിയില്ല. മത താരതമ്യ പഠനത്തിലേക്ക് ഇറങ്ങിത്തിരിച്ചു.ഹൈന്ദവബുദ്ധിസം, യോഗ, എന്നിവയോടെല്ലാം താല്പര്യം കാണിച്ചു. ഖുർആൻപoനം ജീവിതത്തെ മുച്ചൂടും മാറ്റി.1979 ൽ ഇസ് ലാം സ്വീകരിച്ചു. ബ്രിട്ടനിൽ നിരവധി ഇസ്ലാമിക് സ്കൂളുകൾ സ്ഥാപിച്ചു.small Kind ness എന്ന സാമൂഹ്യ സേവന സ്ഥാപനം ഉണ്ടാക്കി.2003 ൽ വേൾഡ് അവാർഡ് ലഭിച്ചു.2004 ൽ മാൻ ഫോർ പീസ് അവാർഡ് ലഭിച്ചു.2007 ൽ മെഡിറ്റേറിയൻ സമാധാന പുരസ്കാരം കരസ്തമാക്കി. സുനാമി ദുരിതബാധിതർക്ക് വൻതുക സംഭാവന ചെയ്തു. വേൾഡ് ട്രേഡ് സെൻ്റർ ആക്രമണ പശ്ചാത്തലത്തിൽ തീവ്രവാദത്തിനെതിരെ പല സ്ഥലങ്ങളിൽ പ്രസംഗിച്ച് ലോക ശ്രദ്ധ നേടി.A is for Allah എന്ന് തുടങ്ങുന്ന ഗാനം 19 81 വി വിധ രാജ്യങ്ങളിൽ പാടി ഇന്നും ലോക പ്രശസ്ത സംഗീതജ്ഞരിൽ ഒരാളായി കാറ്റ് സ്റ്റീവ്‌ അറി...

പിക്താൾ

 *ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *2) മർമ ഡ്യൂക്ക് പിക്താൾ* വില്യം രാജാവിൻ്റെ കുടുംബാംഗം, 1875 ൽ ക്രൈസ്ത കുടുംബത്തിൽ ജനനം. ചെറുപ്പത്തിലേ എഴുത്ത് രംഗത്ത് പ്രവേശിച്ചു.The fisherman എന്ന പ്രശസ്തമായ നോവൽ രചിച്ചു.ഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്നു. ബോംബെ ക്രോണിക്കിൾസ് എന്ന പത്രത്തിൻ്റെ എഡിറ്റർ ഖുർആൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അറബി ഭാഷയിൽ അവഗാഹം നേടി.ലണ്ടനിലെ മുസ്ലിം പ്രെയർ ഹാളിലെ ഇമാമായും സേവനം ചെയ്തു. മതപ്രഭാഷകൻ, അധ്യാപകൻ എന്നീ നിലയിലും അറിയപ്പെട്ടു. ലളിത ജീവിതം നയിച്ചു.1936ൽ അന്തരിച്ചു.

ബിലാൽ ഫിലിപ്പ്

 *ഇസ്ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *1 ഡോ.ബിലാൽഫിലിപ്പ്* 1947 ൽ ജമൈക്കയിൽ ജനനം. കാനഡയിൽ പൗരത്വം സ്വീകരിച്ചു. ആധുനിക റോക്ക് സംഗീതത്തിലെ അതികായൻ.ഹിപ്പി സംസ്കാരവും മയക്കുമരുന്നും ഫിലിപ്പിനെ ആകർഷിച്ചു.കലയിലും മികവ് പുലർത്തി. ബയോ കെമിസ്ട്രി പഠിച്ചു.ബ്ലാക്ക് പാന്തേഴ്സ് എന്ന നക്സൽ പാർട്ടിയിൽ അംഗത്തമെടുത്തു. അറിയപ്പെടുന്ന കാർട്ടൂണിസ്റ്റായി. കറുത്തവർഗക്കാരുടെ ഉന്നമനത്തിന് പണം ശേഖരിക്കാൻ സംഗീത പരിപാടികൾ നടത്തി. വ്യഭിചാരം മദ്യം അക്രമ സ്വാഭാവം എന്നിവയെ ന്യായീകരിക്കുന്ന കമ്യൂണസത്തോട് മാനസിക അകൽച്ച ഉണ്ടായി. Islam The Misunderstood Religion എന്ന പുസ്തകം ഫിലിപ്പിനെ സ്വാധീനിച്ചു.1972 ൽ ഇസ് ലാം സ്വീകരിച്ചു. മദീന സർവകലാശാലയിൽ നിന്ന് ഇസ് ലാമിക ബിരുദവും റിയാദിൽ നിന്ന് MA യും നേടി.1994 ൽ UKയിലെ വെയിൽസ് സർവകലാശാലയിൽ നിന്ന് Phd നേടി. റിയാദിൽ 10 വർഷം അധ്യാപകനായി സേവനം ചെയ്തു.The Funda mental of Thouheed അടക്കം മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചു.മൂവായിരം US പട്ടാളക്കാരെ ഇസ് ലാം ആഗ്ലേഷിപ്പിക്കുന്നതിൽ പങ്കാളിയായി.

മുജാഹിദ് വിമർശനം 2

 *മുജാഹിദ് നേതാക്കൾ സ്വാതന്ത്ര്യ സമരത്തിൻ്റെ ശത്രുക്കൾ* സ്വാതന്ത്ര്യ സമര കാലത്ത് മുജാഹിദ് മൗലവിമാരിൽ അധികപേരും ദേശീയ പ്രസ് ഥാനത്തിൻ്റെ കൊടിയ ശത്രുക്കളും അഖീദയിൽ തനിശീയാ ആയ മുഹമ്മദലി ജിന്നയുടെ അന്ധരായ അനുയായികളായിരുന്നുവെന്ന് ഓർക്കണം. ( ഇസ്ലാം ഇസ്ലാമിക പ്രസ്ഥാനം ചോദ്യങ്ങൾക്ക് മറുപടി.ഒ.അബ്ദുറഹ്മാൻ, പേജ് 311, ഐ.പി.എച്ച്)

മുജാഹിദ് വിമർശനം

 മുജാഹിദുകളെ വിമർശിച്ചു കൊണ്ട് ഒ.അബ്ദുറഹ്മാൻ എഴുതി "അനിസ്ലാമിക വ്യവസ്ഥകളുടെ പാദസേവയ്ക്ക് മിതവാദമെന്നും പേരില്ല (ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം ചോദ്യങ്ങൾക്ക് മറുപടി, പേജ് 332, ഒ.അബ്ദുറഹ്മാൻ )

ഖുതുബ് ,ജനാധിപത്യം ഇസ്ലാമിക വിരുദ്ധം

 മതത്തെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുന്ന അല്ലെങ്കിൽ ഏതെങ്കിലും ഇടുങ്ങിയ വൃത്തത്തിൽ തളച്ചിടുന്ന കമ്യൂണിസം, സോഷ്യലിസം, നാഷനലിസം, ഡമോക്രസി തുടങ്ങിയ സിദ്ധാന്തങ്ങൾ സ്വീകരിക്കുന്നതും ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദർശ വാക്യത്തിൻ്റെ ലംഘനമാണ്.(ലാഇലാഹ ഇല്ലല്ലാഹ്- ആദർശം, നിയമം, ജീവിത വ്യവസ്ഥ | മുഹമ്മദ് ഖുത്വ്ബ് പേജ് 129, ഐ.പി.എച്ച്) ഇനി, ജനാധിപത്യത്തിൻ്റെ കാര്യം ഏറ്റവും വലിയ കുഴപ്പകാരിയാണത്. മുമ്പ് ചിലർ സോഷ്യലിസത്തിൽ വീണുപോയതുപോലെ ഇന്നു ചില പ്രബോധകന്മാർ ഈ കുഴപ്പത്തിൽ അകപ്പെട്ടു പോയിട്ടുണ്ട്.(പേജ് 131) അവരുടെ ആത്മാർഥതയിൽ എനിക്കു സംശയമില്ല.ജനാധിപത്യം ഇസ്ലാമിനു സഹായകമാവുമെന്ന ധാരണയിൽ അതിലകപ്പെട്ടു പോയതാണവർ ജനാധിപത്യവും ഇസ്ലാമിലെ ശൂറയും തമ്മിൽ പ്രത്യക്ഷത്തിലുള്ള സാമ്യതയാണ് അവരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇസ്ലാമും ജനാധിപത്യവും ഒന്നു തന്നെയാണെന്നന്നോ അല്ലെങ്കിൽ പരസ്പരം സമന്വയിപ്പിക്കാൻ സാധിക്കുന്നതാണെന്നോ അവർ തെറ്റിദ്ധരിച്ചു (പേജ് 131) ലാഇലാഹ ഇല്ലല്ലാഹ് ആദർശം, നിയമം, ജീവിത വ്യവസ്ഥ, മുഹമ്മദ് ഖുതുബ്, ipH)

മത രാഷ്ട്ര വാദം

  :   എല്ലാ കാര്യങ്ങളിലും വ്യക്തമായ രൂപരേഖകളും മാതൃകയുമുളള ഇസ്ലാമിന്ന് മനുഷ്യജീവിതത്തിലെ മര്‍മപ്രധാനമായ രാഷ്ട്ര സംവിധാനത്തില്‍ മാത്രം മാതൃകയോ വ്യക്തമായ രൂപരേഖയോ ഇല്ലാതെ പോയത് എന്തുകൊണ്ട്? മതത്തിന് ദോഷമല്ലെന്ന് തോന്നുന്ന ഏത് പാര്‍ട്ടികളിലും ചേരാനുളള സ്വാതന്ത്ര്യം ഇസ്ലാം നല്‍കിയത് ശരിയാണോ? വിദ്യാഭ്യാസ, സംസ്കാരിക, മത കാര്യങ്ങളിലെല്ലാം ഖുര്‍ആന്‍, ഹദീസ് പ്രമാണമായംഗീകരിക്കുന്ന പ്രസ്ഥാനപ്രവര്‍ത്തകര്‍ പോലും പര്സപരം ഏറ്റുമുട്ടാനും അഹിതം പ്രവര്‍ത്തിക്കാനും കാരണമാകുന്നത് മേല്‍ പറഞ്ഞ സ്വാതന്ത്ര്യം കൊണ്ടല്ലേ?ഇത് ഇസ്ലാമിന്‍റെ സമ്പൂര്‍ണതക്ക് എതിരല്ലേ? ഉത്തരം:  ഇസ്ലാം ലൌകികമായി എല്ലാ കാര്യവും എങ്ങനെ ചെയ്യണമെന്ന് വ്യക്തമാക്കുന്ന രൂപരേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ റസൂലോ(ﷺ) പറഞ്ഞിട്ടില്ല. ആശുപത്രികള്‍ എവിടെ എങ്ങിനെ സ്ഥാപിക്കണമെന്ന് അല്ലാഹുവോ റസൂലോ(ﷺ) വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയത്തെക്കാള്‍ പ്രധാനമാണല്ലോ ആരോഗ്യത്തിന്‍റെ പ്രശ്നം. ശുദ്ധജല വിതരണം, ഭക്ഷ്യവിതരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏതേത് വിധത്തിലൊക്കെ ഏര്‍പ്പെടുത്തണമെന്ന് ഖുര്‍ആനിലോ ഹദീസിലോ നിര്‍ണയിച്ചിട്ടില്ല. എല്ലാ കാര്യങ്ങളി...

ജമാഅത്തെ ഇസ്ലാമി

മുജാഹിദുകൾക്ക് ഇനിയും പിളരാനുള്ള കരുത്തുണ്ട് നേതാവായാലും പണ്ഡിതരായാലും പ്രമാണിയായാലും അവരെ അന്ധമായി അനുകരിക്കുന്ന സ്വഭാവം ഇസ്ലാഹി പ്രവർത്തകർക്കില്ല. കേഡർ സ്വഭാവമുള്ള പാർട്ടി നേതാക്കൾക്ക് അപ്രമാദിത്വം കല്പിക്കുന്നു. വീക്ഷണ വ്യത്യാസങ്ങളും സ്വതന്ത്ര ചിന്തയും ഇജ്തിഹാദും മുസ്ലിംകൾക്കിടയിൽ  അംഗീകരിക്കപ്പെടുന്നു .ഉസ്മാൻ ,അലി എന്നിവരുടെ പേരിലും അലി- ആയിശ എന്നിവരുടെ പേരിൽ തുടങ്ങി മദ്ഹബുകൾ തമ്മിലും അമവി അബ്ബാസിയ്യ എന്നിങ്ങനെയുമെല്ലാം അഭിപ്രായ വ്യത്യാസങ്ങളും പിന്നീട് സംഘടന തർക്കങ്ങളുമെല്ലാം ഉടലെടുത്തു.ഇബ്നു ഖൽദൂ ൻ്റെ മുഖദ്ദിമ സംഘടനയെ ഭിന്നിപ്പിനെ കുറിച്ചെല്ലാം ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിക്കകത്ത് അഭിപ്രായം ഇരുമ്പുലക്ക യായതിനാലും നേതാക്കളെ തഖ്ലീദ് ചെയ്യുന്നതിനാലും ഭിന്നിപ്പിന് സാധ്യത കുറവാണ് എന്നിട്ടും സിമിയും ഐഡിയൽ സ്റ്റുഡൻസും മുതൽ, ഒ,.സഹോദരനും, ഖാലിദ് മൂസയും മുതൽ നിരവധി പേരെ ജമാ അത്ത് പാർട്ടി ഒതുക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ആദർശങ്ങൾക്ക് കടകവിരുദ്ധമായി ജമാ അത്ത് ആദർശം സ്വീകരിച്ച് കൊണ്ട് തന്നെ വെൽഫയർ പാർട്ടിയും സോളിഡാരിറ്...