Skip to main content

Posts

Showing posts from June, 2020
*ഇസ്ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *1 ഡോ.ബിലാൽഫിലിപ്പ്* 1947 ൽ ജമൈക്കയിൽ ജനനം. കാനഡയിൽ പൗരത്വം സ്വീകരിച്ചു. ആധുനിക റോക്ക് സംഗീതത്തിലെ അതികായൻ.ഹിപ്പി സംസ്കാരവും മയക്കുമരുന്നും ഫിലിപ്പിനെ ആകർഷിച്ചു.കലയിലും മികവ് പുലർത്തി. ബയോ കെമിസ്ട്രി പഠിച്ചു.ബ്ലാക്ക് പാന്തേഴ്സ് എന്ന നക്സൽ പാർട്ടിയിൽ അംഗത്തമെടുത്തു. അറിയപ്പെടുന്ന കാർട്ടൂണിസ്റ്റായി. കറുത്തവർഗക്കാരുടെ ഉന്നമനത്തിന് പണം ശേഖരിക്കാൻ സംഗീത പരിപാടികൾ നടത്തി. വ്യഭിചാരം മദ്യം അക്രമ സ്വാഭാവം എന്നിവയെ ന്യായീകരിക്കുന്ന കമ്യൂണസത്തോട് മാനസിക അകൽച്ച ഉണ്ടായി. Islam The Misunderstood Religion എന്ന പുസ്തകം ഫിലിപ്പിനെ സ്വാധീനിച്ചു.1972 ൽ ഇസ് ലാം സ്വീകരിച്ചു. മദീന സർവകലാശാലയിൽ നിന്ന് ഇസ് ലാമിക ബിരുദവും റിയാദിൽ നിന്ന് MA യും നേടി.1994 ൽ UKയിലെ വെയിൽസ് സർവകലാശാലയിൽ നിന്ന് Phd നേടി. റിയാദിൽ 10 വർഷം അധ്യാപകനായി സേവനം ചെയ്തു.The Funda mental of Thouheed അടക്കം മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചു.മൂവായിരം US പട്ടാളക്കാരെ ഇസ് ലാം ആഗ്ലേഷിപ്പിക്കുന്നതിൽ പങ്കാളിയായി.
*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *2) മർമ ഡ്യൂക്ക് പിക്താൾ* വില്യം രാജാവിൻ്റെ കുടുംബാംഗം, 1875 ൽ ക്രൈസ്ത കുടുംബത്തിൽ ജനനം. ചെറുപ്പത്തിലേ എഴുത്ത് രംഗത്ത് പ്രവേശിച്ചു.The fisherman എന്ന പ്രശസ്തമായ നോവൽ രചിച്ചു.ഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്നു. ബോംബെ ക്രോണിക്കിൾസ് എന്ന പത്രത്തിൻ്റെ എഡിറ്റർ ഖുർആൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അറബി ഭാഷയിൽ അവഗാഹം നേടി.ലണ്ടനിലെ മുസ്ലിം പ്രെയർ ഹാളിലെ ഇമാമായും സേവനം ചെയ്തു. മതപ്രഭാഷകൻ, അധ്യാപകൻ എന്നീ നിലയിലും അറിയപ്പെട്ടു. ലളിത ജീവിതം നയിച്ചു.1936ൽ അന്തരിച്ചു.
*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *3 കാറ്റ്സ്റ്റീവസ്* 1948 ൽ ഇംഗ്ലണ്ടിൽ ജനിച്ചു.ക്രിസ്ത്യാനികളായ ഗ്രീക്ക് - സ്വീഡിഷ് ദമ്പതികളുടെ പുത്രൻ.സ്റ്റീവിന് 8 വയസ്സായപ്പോൾ മാതാപിതാക്കൾ കുടുംബ ബന്ധം വിഛേദിച്ചു. യൗവനത്തിൽ മയക്കുമരുന്നിന് അടിമയായി. സംഗീതരംഗത്ത് ലോക ശ്രദ്ധ നേടി.ഡിപ്രഷൻ ബാധിച്ചു. പണവും മദ്യവും പ്രശസ്തിയും സമാധാനമുണ്ടാക്കിയില്ല. മത താരതമ്യ പഠനത്തിലേക്ക് ഇറങ്ങിത്തിരിച്ചു.ഹൈന്ദവബുദ്ധിസം, യോഗ, എന്നിവയോടെല്ലാം താല്പര്യം കാണിച്ചു. ഖുർആൻപoനം ജീവിതത്തെ മുച്ചൂടും മാറ്റി.1979 ൽ ഇസ് ലാം സ്വീകരിച്ചു. ബ്രിട്ടനിൽ നിരവധി ഇസ്ലാമിക് സ്കൂളുകൾ സ്ഥാപിച്ചു.small Kind ness എന്ന സാമൂഹ്യ സേവന സ്ഥാപനം ഉണ്ടാക്കി.2003 ൽ വേൾഡ് അവാർഡ് ലഭിച്ചു.2004 ൽ മാൻ ഫോർ പീസ് അവാർഡ് ലഭിച്ചു.2007 ൽ മെഡിറ്റേറിയൻ സമാധാന പുരസ്കാരം കരസ്തമാക്കി. സുനാമി ദുരിതബാധിതർക്ക് വൻതുക സംഭാവന ചെയ്തു. വേൾഡ് ട്രേഡ് സെൻ്റർ ആക്രമണ പശ്ചാത്തലത്തിൽ തീവ്രവാദത്തിനെതിരെ പല സ്ഥലങ്ങളിൽ പ്രസംഗിച്ച് ലോക ശ്രദ്ധ നേടി.A is for Allah എന്ന് തുടങ്ങുന്ന ഗാനം 19 81 വി വിധ രാജ്യങ്ങളിൽ പാടി ഇന്നും ലോക പ്രശസ്ത സംഗീതജ്ഞരിൽ ഒരാളായി കാറ്റ് സ്റ്റീവ്‌ അറിയപ്പെ...
*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *4. മാൽക്കം എക്സ്* അമേരിക്കയിലെ ആഫ്രോ-അമേരിക്കൻ വംശജനായി എൾ ലിറ്റിൽ - ലൂയിസ് ദമ്പതികളുടെ മകനായിൽ 1925ൽ ജനിച്ചു.ബാപ് സ്റ്റിക് കുടുംബം. ചെറുപ്പത്തിലേ മയക്കുമരുന്നിനും കുത്തഴിഞ്ഞ ലൈഗികതയിലും കവർച്ചയിലും മുഴുകി. കടുത്ത കറുത്ത വർഗസ്നേഹിയായിരുന്നു. മതാപിതാക്കളുടെ മരണവും വെള്ളക്കാരാൽ സഹോദരങ്ങൾ കൊല്ലപ്പെട്ടാൽ ഇsയായതും അദ്ദേഹത്തെ വെള്ളക്കാരുടെ ശത്രുവാക്കി മാറ്റി.വെള്ളക്കാരോടുള്ള നിരന്തരഅക്രമവും ക്രിമിനൽ പ്രവർത്തനവും കാരണം ദീർഘകാലം ജയിലിൽ കഴിയേണ്ടിവന്നു. ജയിലിൽ വെച്ച് അക്ഷരജ്ഞാനം നേടി. പതുക്കെ വായനയുടെ ലോകത്തെത്തി.ഇസ്ലാം പഠനം അദ്ദേഹത്തെ ഒരു മനു

ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*

*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *4. മാൽക്കം എക്സ്* അമേരിക്കയിലെ ആഫ്രോ-അമേരിക്കൻ വംശജനായി എൾ ലിറ്റിൽ - ലൂയിസ് ദമ്പതികളുടെ മകനായിൽ 1925ൽ ജനിച്ചു.ബാപ് സ്റ്റിക് കുടുംബം. ചെറുപ്പത്തിലേ മയക്കുമരുന്നിനും കുത്തഴിഞ്ഞ ലൈഗികതയിലും കവർച്ചയിലും മുഴുകി. കടുത്ത കറുത്ത വർഗസ്നേഹിയായിരുന്നു. മതാപിതാക്കളുടെ മരണവും വെള്ളക്കാരാൽ സഹോദരങ്ങൾ കൊല്ലപ്പെട്ടാൽ ഇsയായതും അദ്ദേഹത്തെ വെള്ളക്കാരുടെ ശത്രുവാക്കി മാറ്റി.വെള്ളക്കാരോടുള്ള നിരന്തരഅക്രമവും ക്രിമിനൽ പ്രവർത്തനവും കാരണം ദീർഘകാലം ജയിലിൽ കഴിയേണ്ടിവന്നു. ജയിലിൽ വെച്ച് അക്ഷരജ്ഞാനം നേടി. പതുക്കെ വായനയുടെ ലോകത്തെത്തി.ഇസ്ലാം പഠനം അദ്ദേഹത്തെ ഒരു മനുഷ്യനാക്കിമാറ്റി. ഖുർആനും ഇസ്ലാമും പഠിച്ചു.നേഷൺ ഓഫ് ഇസ്ലാം എന്ന സംഘടനയുടെ അംഗമായി. കറുത്ത വർഗക്കാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സംഘടന വെള്ളക്കാരോടുള്ള കടുത്ത വെറുപ്പും വളർത്തിയിരുന്നു. അറിയപ്പെടുന്ന പ്രാസംഗികനും കറുത്തവരുടെ നേതാവുമായി എക്സ് മാറി. ലോക പ്രശസ്ത ബോക്സിങ് താരം മുഹമ്മദലിക്ലേ എക്സിൻ്റെ സ്വാധിനത്താലാണ് ഇസ്ലാം ആശ്ലേഷിച്ചത്. ഡോ. മഹ്മൂദ് യൂസുഫ് ഷാ വർബിയെന്ന ഇസ്ലാമിക പണ്ഡിതനുമായുള്ള സ്നേഹ സൗഹൃദ കൂടിക...

*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ

*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *5 ലിയോ പോൾസ് വെയിസ്*  പൗരോഹിത്യ ജൂത കുടുംബത്തിൽ ജനിച്ചു. സൈന്യത്തിലും സിനിമയിലും പത്ര രംഗത്തും സേവനമനുഷ്ഠിച്ചു. പല സംസ്കാരങ്ങളെ പറ്റിയും പഠനം നടത്തി. ലോകം ചുറ്റി സഞ്ചരിച്ചു. ഇന്ത്യയിലും താമസിച്ചു.25 വർഷം അറേബ്യൻനാടുകളിൽ ജീവിച്ചു.ഹിബ്രു, അരാമിക് ഭാഷയിൽ അവഗാഹം നേടി. തൗറാത്തിലും തൽമൂദിലും അഗാധജ്ഞാനം നേടി.The Choosen one (ദൈവത്താൽ പ്രത്യേകമായി സ്വർഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വർഗമെന്നും റോയൽ ബ്ലഡുള്ളവരുമെന്ന ജൂത വംശീയ വർഗീയ മനോഭാവത്തിനെതിർ ചേരിയിൽ ചിന്തിച്ചു. സ്വസമുദായത്തിൻ്റെ ആക്രമണ സ്വഭാവത്തെയും എതിർത്തു.ഇസ്ലാമിൻ്റെ മാനവികതയിൽ ആകൃഷ്ടനായി 1926 ൽ ജർമനിയിൽ വെച്ച് ഇസ്ലാം സ്വീകരിച്ചു.മഹാകവി മുഹമ്മദ് ഇഖ്ബാലിൻ്റെയും മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെയും അടുത്ത സുഹൃത്തായിരുന്നു.ഇസ്ലാം ആശ്ലേഷിച്ചശേഷം മുഹമ്മദ് അസദ് എന്ന പേര് സ്വീകരിച്ചു.ബഷീറിൻ്റെ ഓർമകളുടെ അറകളിൽ അസദിനെ പറ്റിയുള്ള വിവരണമുണ്ട്. ഇംഗ്ലീഷിൽ ശ്രദ്ധേയമായ ഖുർആൻ പരിഭാഷ രചിച്ചു. Road to mecca എന്ന ലോക പ്രശസ്തമായ മറ്റൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.മലയാളത്തില...

ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*

*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ* *6 ഡേവിഡ് ബെഞ്ചമിൻ കെൽദാനി* 1867ൽ പേർഷ്യയിൽ ജനനം. 1890 ൽ ഇംഗ്ലണ്ടിലെ സെൻ്റ് ജോസഫ് മിഷനറി കോളേജിൽ വൈദിക പഠനം നടത്തി.റോമിൽ തത്വശാസ്ത്ര ദൈവശാസ്ത്ര കോളേജിൽ ഉപരിപഠനം നടത്തി. പഠകാലത്ത് തന്നെ ധാരാളം പ്രസിദ്ധീകരണങ്ങളിൽ നിരന്തരമായി എഴുതി,റോമൻ കത്തോലിക്കാ പാതിരി .ആoഗ്ലിക്കൽ സ്കൂളിൽ അത്യാപകൻ, ഡീക്കൻ പദവി ലഭിച്ചു. New country and New Men എന്ന വിഷയത്തിൽ ഗവേഷണപഠനം നടത്തി 1908 ൽ ഇംഗ്ലണ്ടിലെത്തി മത താരതമ്യ പഠനത്തിൽ മുഴുകി.1904 ൽ തുർക്കി സന്ദർശിച്ച് ഇസ് ലാമിക ചിന്തകൻ ജമാലുദ്ദീൻ എഫ് ഫണ്ടിയുമായി യേശുവിൻ്റെ ദൈവത്വമെന്ന വിഷയത്തിൽ സംവാദം നടത്തി. യോഹന്നാൻ അധ്യായം 16 ലെ 7 മുതൽ 13 വരെയുള്ള വചനങ്ങൾ വിമർശന വിധേയമാക്കി. ഇസ്ലാമിനെ കുറിച്ച് ആഴത്തിൽ പഠിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഇസ്ലാം പുൽകിയത്. ഇസ്ലാമിലെ കലർപ്പില്ലാത്തഏക വിശ്വാസത്തിൽ ആകൃഷ്ടനായി അബ്ദുൽ അഹദ് ദാവൂദ് എന്ന പേര് സ്വീകരിച്ചു. Periqlieth means Ahammed, son of men who is he , Muhammad in Bible  തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു.
ജാലകം 25 പരിസ്ഥിതി ശാസ്ത്രീയ വീക്ഷണം ഒരു സംഘം ലേഖകർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജൈവ വൈവിധ്യ സംരക്ഷണത്തിനാവശ്യം സമൂഹത്തിൽ നിന്നും വേലി കെട്ടി തിരിച്ച വന്യ ജീവി സങ്കേതങ്ങളല്ല. മറിച്ച് മനുഷ്യരെയാണ് വേലി കെട്ടി വനമേഖലയിൽ നിന്ന് നിയന്ത്രിക്കേണ്ടത് .     മാധവ് ഗാഡ്ഗിൽ മനുഷ്യൻ പ്രകൃതിയെ സംരക്ഷിക്കാൻ വല്ലാതെ സാഹസപ്പെടേണ്ടതില്ല. ഒരു പിടി മണ്ണ് ഒരാൾക്കും സൃഷ്ടിക്കാനാവില്ല. ശുദ്ധവായുവോ ശുദ്ധജല മോ ഉണ്ടാക്കുവാനുമാവില്ല. സ്വാഭാവികമായ വനങ്ങൾ ഇല്ലാതാക്കി നിലമ്പൂരിൽ പണ്ട് ബ്രിട്ടീഷുകാർ തേക്ക് കാട് നിർമ്മിച്ചു. ചില സ്ഥലങ്ങളിൽ അക്വേഷ്യ മരങ്ങളും യൂക്കാലിച്ചെടി കളും അവർ നട്ടുവളർത്തി ഇത്തരം പ്ലാൻ്റേഷനിലൂടെ കുറേ പണം നേടാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ അത് മൂലം നഷ്പ്പെട്ട ഒരിഞ്ച് വനം നമുക്ക് വീണ്ടെടുക്കാനായിട്ടില്ല. സ്വാഭാവിക വനത്തിൻ്റെ മൂല്യം പണത്തിന് പകരമാകില്ല.  പ്രക്യത്യാ ഉള്ള കാടുണ്ടാക്കാൻ മനുഷ്യന് സാദ്ധ്യമല്ല. അതു കൊണ്ടാണ് ഈ രംഗത്ത് അനുഭവജ്ഞാനമുള്ള യഥാർത്ഥ പരിസ്ഥിതി സ്നേഹിതർ ഇങ്ങനെ പറഞ്ഞത് പരിസ്ഥിതിയെ ആരും സംരക്ഷിക്കേണ്ട വെറുതെ വിട്ടാൽ മാത്രം മതി അത് സ്വയം വളരുകയും സംരക്ഷിക്കുകയും ചെയ്...
ജാലകം 24 കാടിനെ ചെന്നു തൊടുമ്പോൾ എൻ.എ.നസീർ മാതൃഭൂമി ബുക്സ് ജൂൺ 5,ലോക പരിസ്ഥിതി ദിനം.ഇങ്ങനെ ചില ആചാരങ്ങൾ നമുക്കുണ്ട് പലരും പരിസ്ഥി ദിനത്തെ അങ്ങനെയെങ്കിലും ഓർക്കുമല്ലോ? ഇന്നലത്തെ പത്രങ്ങളിൽ ഒന്നാം പേജിൽ ഭീകരമായ ഒരു വാർത്ത നാം കണ്ടു. ഏതോ മനുഷ്യൻ്റെ ക്രൂരതക്കിരയായി ഒരു ആന അതിദാരുണമായി കൊല്ലപ്പെട്ടു. തൻ്റെ പൈനാപ്പിൾ തിന്നാൻ വന്നതിന് മനുഷ്യൻ നൽകിയ മരണശിക്ഷ. ആ അമ്മയാനക്കൊപ്പം ഗർഭാവസ്ഥയിലുള്ള കുഞ്ഞനാനയും മരണത്തിന് കീഴടങ്ങി. പരിസ്ഥിതി ദിനത്തെ ഇതു പോലെയല്ലാതെ എങ്ങനെയാണ് മനുഷ്യൻ ആഘോഷിക്കേണ്ടത്!? മനുഷ്യനാണല്ലോ കാടിൻ്റെയും പരമാധികാരി !! ഭൂമിയുടെ അവകാശികളിൽ ഒരു വർഗം മാത്രമാണ് മനുഷ്യനെന്ന ദർശനം മലയാളിയെ ബഷീർ എന്നേ ഓർമ്മിപ്പിച്ചിരുന്നു. കാടും 'മനുഷ്യനും തമ്മിൽ സൗഹൃദത്തേക്കാൾ സംഘട്ടനത്തിൻ്റെ കഥയാണ് നാം ഏറെ കേട്ടുകൊണ്ടിരിക്കുന്നത്. കാട് കയ്യേറ്റത്തിൻ്റെ ചരിത്രം മനുഷ്യനോളം നീണ്ടു പോകും. ആമസോൺ കാടുകൾ കത്തിക്കൊണ്ടിരിക്കുന്നതിൻ്റെ പിന്നിലുള്ള മാഫിയകളെപറ്റിയും വർദ്ധിച്ചു വരുന്ന അണക്കെട്ടുകളെ കുറിച്ചും ഇക്കോ ടൂറിസത്തിൻ്റെ ചതി യെക്കുറിച്ചുമെല്ലാം മനസ്സിലാക്കിയ നാം വർദ്ധിച്ചുവരുന്ന പാരിസ്ഥിത...
ജാലകം 23 പുരോഗമന വിദ്യാഭ്യാസ ചിന്തകൾ പി.വി.പുരുഷോത്തമൻ ശാസ്ത്ര സാഹിത്യ പരിഷത്ത്,പേജുകൾ 148 കേരളം വിദ്യാഭ്യാസ രംഗത്ത് മുൻ നിരയിലാണ് ഒരു സുപ്രഭാതത്തിൽ 'സ്വയംഭൂ ആയല്ല ഈ നാട് ഇത്രത്തോളം വികസിച്ചത്. നമ്മുടെ ജനാധിപത്യ ബോധത്തെയും മതനിരപേക്ഷതയെയും ആരോഗ്യ ശുചിത്വ ജീവിത ശൈലിയെയും കരുപ്പിടിപ്പിക്കുന്നതിൽ പൊതു വിദ്യാഭ്യാസ മേഖല വഹിച്ച പങ്ക് നിസീമമാണ്. രാജ്യത്തോ രാജ്യാന്തരങ്ങളിലോ നമ്മുടെ പൊതു വിദ്യാഭ്യാസത്തെ കിടപിടിക്കുന്ന സർക്കാർ സംവിധാനങ്ങൾ കാണാനാവില്ല. സാമ്പത്തികമായ ലാഭ നഷ്ടങ്ങളുടെ കണക്ക് കൂട്ടിക്കിഴിക്കേണ്ട ഒരു മേഖലയല്ല വിദ്യാഭ്യാസ രംഗമെന്ന് മലയാള മനസ്സ് പണ്ടേ തീരുമാനിച്ചിട്ടുണ്ട്.ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വ്യവസായത്തിൻ്റെയും സംരംഭത്തിൻ്റെയും സാമ്പത്തിക 'നേട്ടത്തിൻ്റെയും 'കഥ പറയുമ്പോൾ ഈ നാട് മനുഷ്യ വിഭവശേഷിയെ വളർത്തുന്നത് സംബന്ധിച്ചാണ് ആത്മാ ഭിമാനം കൊള്ളുന്നത്. കേരളം പണ്ടു മുതലേ വിജ്ഞാനത്തിൻ്റെ ഒരു തുരുത്തായിരുന്നു.പത്രങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ,എഴുത്തുകാർ, സാംസ്കാരിക  നായന്മാർ ..... എന്നിവയാലെല്ലാം സമ്പന്നമാണ് കേരളം. വിദ്യാഭ്യാസ രംഗത്ത് നല്ല മാതൃക സ്വീകരിക്കാൻ  അറച്ച...
ജാലകം 22 ജനായത്ത വിദ്യാലയങ്ങൾ മൈക്കിൾ ഡബ്ലു ആപ്പിൾ ജെയിംസ് എ ബീൻ വിവ: കെ.രാജഗോപാൽ പേജുകൾ 172 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട Democratic School എന്ന പുസ്തകത്തിൻ്റെ മലയാള ഭാഷാന്തരമാണ് ജനായത്ത വിദ്യാലയങ്ങൾ ഈ അടുത്ത കാലം വരെ വിദ്യാലയങ്ങൾ ജനായത്ത മായിരുന്നില്ല. വര്യേണ്യ അക്കാദമിക ബുദ്ധിജീവികൾ പടച്ചു വിടുന്ന പാഠ്യ പദ്ധതികൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന തീർത്തും ഏകപക്ഷീയമായ കരിക്കുലമായിരുന്നു ലോകത്തെവിടെയും നില നിന്നിരുന്നത്. അധ്യാപക കേന്ദ്രീതവും സ്ഥാപന, അധികാര കേന്ദ്രീതവുമായ ഏകാധിപത്യ രീതിയിൽ നിന്ന് വിദ്യാർത്ഥി കേന്ദ്രീതവും പ്രവർത്തനാധിഷ്ഠിതവുമായ മാറ്റത്തിലേക്കുള്ള ചുവട് ജനാധിപത്യ മൂല്യങ്ങളെ സ്ഥാപിക്കുന്നു. സാമൂഹ്യവും മാനവികവും പരസ്പരാശ്രിതവുമായ മാനവ ഐക്യത്തിൻ്റെ നവലോകം സൃഷ്ടിക്കാനുള്ള  പ്രായോഗിക മാർഗമാണ് ജനായത്ത വിദ്യാലയങ്ങളെന്ന് ലോകം തിരിച്ചറിഞ്ഞു. ഒരേ ഭാഷ വഴി പരസ്പരം അകറ്റപ്പെട്ടവർ എന്ന് അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും ജനങ്ങളെക്കുറിച്ച് പറയാറുണ്ട്. എന്നാൽ ജനായത്ത വിദ്യാലയങ്ങൾ വിശ്വ പൗരന്മാരെ സൃഷ്ടിക്കുന്നു. വിദ്യാർത്ഥികളുടെയും പ്രാദേശിക ...
ജാലകം 21 വിദ്യാഭ്യാസം തത്വവും പ്രയോഗവും ഒരു സംഘം ലേഖകർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പേജുകൾ 230 മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല,ജീവിക്കുന്നത് ജന്മവാസനക്കനുസരിച്ച് മാത്രം മനുഷ്യേതര ജീവികൾ ജീവിതം നയിച്ചു തീർക്കുമ്പോൾ മനുഷ്യൻ തിന്നുക, കുടിക്കുക, പാർപ്പിട മുണ്ടാക്കുക, ഭോഗിക്കുക എന്നിത്യാധി ജീവിതാനിവാര്യ കാര്യങ്ങളേക്കാൾ വലിയൊരു ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവൻ ശ്രമിക്കുമ്പോഴാണ് ജീവിത സായൂജ്യം നേടുന്നത്. ആ ലക്ഷ്യത്തിലേക്ക് അവനെ നയിക്കുന്ന മാധ്യമമാണ് വിദ്യാഭ്യാസം.വിദ്യാഭ്യാസം മൃഗത്തിൽ നിന്ന് മനുഷ്യനിലേക്കുള്ള സഞ്ചാരമാണ്. മനുഷ്യനൊഴിച്ച് മറ്റൊരു വർഗവും വിദ്യ നേടുന്നില്ല. ശരീരം മനസ്സ് ആത്മാവ് എന്നിവയുടെ സംഘാതം മനുഷ്യനിൽ മാത്രമാണ് നിക്ഷ്പതമായിരിക്കുന്നത്. ശരീരത്തിന് ഭക്ഷണം എന്നത് പോലെ ആത്മാവിൻ്റെ പോഷണത്തിന് വിദ്യ അവശ്യ ഘടകമാണ്. സർഗാത്മകതയും നൈസർഗിക ചോദനയും കൊണ്ട് മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടു. ഓരോ മനുഷ്യനിലും പലതരത്തിലാണ് അഭിരുചികളും നൈസർഗിതയും കുടികൊള്ളുന്നത്.വിവരം നേരറിവിനാണ് നേരറിവ് തിരിച്ചറിവിനാണ്.ഒരു കാളയ്ക്ക് അമ്മ പെങ്ങൾ ഭാര്യ മകൾ എന്ന വ്യത്യസ്ത ചിന്താബോധ്യമൊന്നുമില്ല.നാലും കേവലമൊരു പെണ്ണ്...
ജാലകം 20 താങ്ങാവുന്ന വിദ്യാഭ്യാസം ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും acb ₹70, പേജുകൾ 135 താങ്ങാവുന്ന വിദ്യാഭ്യാസം എന്ന ശീർഷകം തന്നെ ഒരു ദാർശനികവിപ്ലവ ചിന്തയാണ്. നമുക്ക് താങ്ങുന്ന, പൊക്കി നിർത്തുന്ന സഹായിക്കുന്ന ഉത്കൃഷ്ടമാക്കുന്ന എന്നീ അർത്ഥ തലമുള്ള വാക്കാണ് ,മറ്റൊരർത്ഥം താങ്ങാനാവാത്ത വിധം പഠനവിഷയങ്ങളും പുസ്തകെട്ടുകളും ചുമക്കേണ്ടി വരുന്ന  കുട്ടികൾക്ക് വഹിക്കാൻ കഴിയുന്നതാവണം വിദ്യാഭ്യാസം. രക്ഷിതാക്കൾക്ക് സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്ന ഭാരമാകരുത് എന്നിങ്ങനെയുള്ള കാഴ്ചപ്പാടാണ് സാരംഗി എന്ന ബദൽ വിദ്യാഭ്യാസ പ്രസ്ഥാനത്തിൻ്റെ അമരക്കാരന് ലോകത്തോട് വിളിച്ചു പറയാനുള്ളത്. ദമ്പതികളായ പുസ്തക രചയിതാക്കൾ സാമ്പ്രദായിക വിദ്യാഭ്യാസത്തിന് സമാന്തരമായി ജിവിച്ചും അനുഭവിച്ചും പഠിക്കുന്ന പരിസ്ഥിതി സൗഹൃദമുള്ള പ്രായോഗിക പoന പ്രക്രിയയ്ക്ക് രൂപം നൽകി. മുഴുസമയ വിദ്യാഭ്യാസ പ്രവർത്തകരായ മാതൃകാ ദമ്പതികളുടെ ഈ പുസ്തകത്തിന് ജി കുമാരൻ പിള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. *പള്ളിക്കൂടം ഫാക്ടറിയല്ല* *അധ്യാപകർ തൊഴിലാളിയല്ല* *വിദ്യാർത്ഥി ചരക്കല്ല* *രക്ഷിതാവ്* *ചരക്കുത്പാദകരുമല്ല* ഒരു ഡിഗ്രിയെടുക്കുക, സർക്കാർ ജോലി സമ്പാദി...
*ജാലകം 15* *സാമൂഹ്യ ശാസ്ത്ര ദർശനം* ഡോ: കെ.വി.ദിലീപ് കുമാർ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ₹ 78, ആകെ പേജ് 192  ഇന്നത്തെ മനുഷ്യൻ ആർജിച്ച പുരോഗതിയും സൗകര്യങ്ങളും കാല പ്രവാഹത്തിൻ്റെ നിരന്തരമായ ചലനാത്മകത കൊണ്ടും മനുഷ്യ വിഭവശേഷി ഫലപ്രദമായി വിനിയോഗിച്ചതും കൊണ്ടാണ് ഉണ്ടായത്. ഇന്നലയെ വിസ്മരിച്ചു കൊണ്ട് ഇന്നത്തെ നാഗരികതയും സംസ്കാരവും അഭിവൃദ്ധിപ്പെടുത്താനാവില്ലന്ന് മാത്രമല്ല ഇന്നലയുടെ ചിറകിൽ പറന്നു കൊണ്ടാണ് നാളെയുടെ ആകാശവും ചിറക് വിരിക്കുന്നത്. തത്വചിന്ത, കോളനി, ഉത്തരാധുനികത, വ്യക്തി കുടുംബം, സമൂഹം, എന്നീ മേഖലകളുടെ ആഴങ്ങളിലേക്കല്ലാം ഇറങ്ങിക്കൊണ്ടാണ് സാമൂഹ്യ ശാസ്ത്ര പഠനം മുന്നോട്ടു പോകുന്നത്. തത്വചിന്തകന്മാർ, സാമൂഹിക ചിന്തകർ പരസ്പരം കൊണ്ടും കൊടുത്തുമാണ് ആശയം വിപുലീകരിച്ചത്.മുൻ മാതൃകയെ അവലംബിക്കാതെ, അത്  എതിർവാദമാണെങ്കിൽ പോലും മുന്നോട്ട് പോകാൻ സാദ്ധ്യമല്ല. ഒരു പുതിയ ദർശനം രൂപപ്പെടണമെങ്കിൽ അതിൻ്റെ പൂർവ സ്ഥിതിയിലെ പാളിച്ചകൾ അപഗ്രഥിക്കണം അതുമല്ലങ്കിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാവണം ഏതായാലും ഒരു ചങ്ങല പോലെ സാമൂഹിക ദർശനം പരസ്പര ബന്ധിതമാണ്. മനുഷ്യൻ കേവല സാമൂഹിക ജീവിയാണെന്ന പരികല്പന ഇതര ജീവി...