*ജാലകം 19* *കാവിപ്പശു* രവീന്ദ്രൻ രാവണേശ്വരം ഫോർത്ത് എസ്റ്റേറ്റ് പബ്ലിഷേഴ്സ് ആകെ പേജുകൾ 208 ₹130 ഗുജറാത്ത് വംശഹത്യ മുതൽ കർണാടക കലാപങ്ങളിൽ വരെ ഇന്ത്യൻ മാധ്യമങ്ങളുടെ നിലപാടുകളും പോലീസിൻ്റെ "നിഷ്പക്ഷതയും'' തുറന്നെഴുതുന്നു. കാവിഭീകരതയുടെ ഹിംസാത്മകത വസ്തു നിഷ്ഠഅന്വേഷണാത്മക പഠനത്തിലൂടെ സധൈര്യം വെളിപ്പെടുത്തുന്നു. പത്രനൈതികതയും ചരിത്ര യഥാർത്ഥുവും മുന്നിൽ വെച്ച് കൊണ്ട് മതേതര ജനാധിപത്യ സംരക്ഷണത്തിനും നീതിക്കും വേണ്ടിയുള്ള തൂലിക പോരാട്ടമായി ഈ പ്രതിബദ്ധതയെ വിലയിരുത്താം. വർഗീയ, മതവിദ്വേഷക, സംഘർഷ വാർത്തകൾ സൃഷ്ടിച്ചും ഭാവനാത്മകമായി കഥകൾ മെനഞ്ഞും ഗുജറാത്തിലും ദക്ഷിണകനറയിലും പത്രങ്ങൾ സർക്കുലേഷൻ വർദ്ധിപ്പിക്കാൻ മത്സരിച്ചപ്പോൾ നിരപരാധികളായ ആയിരങ്ങൾ ക്രൂരമായി കൊലചെയ്യപ്പെടുകയും സാമ്പത്തികമായി കൊള്ളയടിക്കപ്പെടുകയും ചെയ്തതിൻ്റെ നേർക്കാഴ്ചയാണ് മുതിർന്ന പത്രപ്രവർത്തകനായ രവീന്ദ്രൻ അവതരിപ്പിച്ചത്. മാത്യഭൂമി പത്രത്തിൻ്റെ എഡിറ്റർ എൻ.പി രാജേന്ദ്രൻ്റ അവതാരികയിലൂടെ ഈ പുസ്തകം കിരീടമണിയുന്നു. *മരിച്ചുവീഴുന്ന ഒരോ കുഞ്ഞിൽ നിന്നും കണ്ണുകളുള്ള തോക്ക്, ഓരോ കൊലപാതകത്തിൽ നിന്നും വെടിയുണ്ടകൾ. അതൊ...